പാലക്കാട്: (www.kvartha.com) വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് ആശുപത്രിയില്‍ മരിച്ചു. തളികക്കല്ലില്‍ വനത്തില്‍ തളികകല്ല് ഊരുനിവാസി കണ്ണന്‍- സുജാത ദമ്പതികളുടെ നവജാതശിശുവാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും വെള്ളിയാഴ്ച തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഊരില്‍ വെളളമില്ലാത്തതിനാലാണ് കാട്ടില്‍ പ്രസവിക്കാന്‍ പോയതെന്നാണ് യുവതിയുടെ ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞത്. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സുജാത പ്രസവിച്ചത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
Keywords: News,Kerala,State,palakkad,Death,died,hospital,Treatment,Child,Tribal,Local-News, Palakkad: Child of the woman who deliver in forest died