പാലക്കാട്: (www.kvartha.com) ഒറ്റപ്പാലത്ത് ഫ്‌ലാറ്റില്‍ കയറി ബസ് ഉടമയെയും മകനെയും വെട്ടിപരുക്കേല്‍പിച്ചതായി പരാതി. തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍, മകന്‍ കിരണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഫ്‌ലാറ്റില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബസ് ജീവനക്കാര്‍ക്കും പരുക്കേറ്റു.
പതിവുപോലെ ബസ് സര്‍വീസ് നിര്‍ത്തി ഫ്‌ലാറ്റില്‍ വന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പത്തോളം പേര്‍ ബൈകിലെത്തി അതിക്രമിച്ച് കയറി ആക്രമിച്ചെന്നാണ് പരാതി. കിരണും സുനില്‍ കുമാറിനും കൂടാതെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ബസ് കന്‍ഡക്ടര്‍ കുന്നത്തുവീട്ടില്‍ രാജന്‍, തൃശൂര്‍ കോടാലി സ്വദേശി രതീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ നാല് പേരെയും പാലക്കാട് ഒറ്റപ്പാലം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരാണ് ആക്രമിച്ചിരിക്കുന്നതെന്നത് വ്യക്തമല്ലെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ ഉടനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഒറ്റപ്പാലം - തൃശ്ശൂര്‍ റൂടില്‍ ബസുകള്‍ സമരം നടത്തുകയാണ്.
Keywords: News,Kerala,State,palakkad,attack,Crime,Injured,Police,Local-News, Strike, Palakkad: Bus owner and son attacked