പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട് എളുമ്പലാശ്ശേരിയില്‍ എടിഎം പടക്കം പൊട്ടിച്ച് തകര്‍ത്ത് മോഷണശ്രമം. പക്ഷേ പണം എടുക്കാനുള്ള മോഷ്ടാവിന്റെ ശ്രമം പാളി. പുലര്‍ചെ നാല് മണിയോടെയാണ് സംഭവം. എടിഎം തകര്‍ന്നതോടെ അലാം കിട്ടിയ ബാങ്ക് അധികൃതര്‍ വിവരം മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എടിഎമ്മാണ് അക്രമി തകര്‍ക്കാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട് ധരിച്ച് മുഖം മറച്ച ആളാണ് എടിഎമ്മിന്റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്. പടക്കം പൊട്ടിയതോടൊപ്പംതന്നെ എടിഎമ്മിലെ അലാറവും ഉച്ചത്തില്‍ മുഴങ്ങി. അതോടെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു. മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News,Kerala,State,palakkad,theft,Robbery,Accused,Police,police-station,Bank,ATM,Local-News,CCTV, Palakkad: ATM theft attempt by bursting crackers