Follow KVARTHA on Google news Follow Us!
ad

Pervez Musharraf | പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുശറഫ് അന്തരിച്ചു

Pakistan's former President Pervez Musharraf died#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇസ്ലാമാബാദ്: (www.kvartha.com) മുൻ പാകിസ്താൻ പ്രസിഡന്റ് ജനറൽ (റിട്ട) പർവേസ് മുശറഫ് (79) അന്തരിച്ചു. ഞായറാഴ്ച ദുബൈയിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ദുബൈയിലെ അമേരിക്കൻ ഹോസ്പിറ്റലിൽ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു മുശറഫ്.

Laest-News, Top-Headlines, International, Passed Away, Died, Obituary, Pakistan, President, Dubai, Pakistan's former President Pervez Musharraf died.

1943 ഓഗസ്റ്റ് 11 ന് ഡെൽഹിയിൽ ജനിച്ച മുശറഫ് കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ ഉന്നത വിദ്യാഭ്യാസം നേടി. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ പുറത്താക്കി 1999 ഒക്ടോബർ 12ന്,  പട്ടാളമേധാവിയായിരുന്ന മുശറഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. 2008 ഓഗസ്റ്റ് 18ന് രാജിവച്ചു. അധികാരത്തിൽ നിന്ന് പുറത്തായ ശേഷം പാകിസ്‌താനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ മുശറഫ് നേരിട്ടു.

Keywords: Laest-News, Top-Headlines, International, Passed Away, Died, Obituary, Pakistan, President, Dubai, Pakistan's former President Pervez Musharraf died.

Post a Comment