Follow KVARTHA on Google news Follow Us!
ad

Pablo Neruda | 'ശരീരത്തില്‍ വിഷബാക്ടീരിയ, വിഖ്യാത കവി പാബ്ലോ നെരൂദ കൊല്ലപ്പെട്ടത്'; മരണം വിഷം അകത്ത് ചെന്നാണെന്ന് ഫൊറെന്‍സിക് റിപോര്‍ട്

Pablo Neruda was poisoned to death, a new forensic report suggests#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മാഡ്രിഡ്: (www.kvartha.com) വിഖ്യാത ചിലിയന്‍ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം. നെരൂദയുടെ അനന്തരവന്‍ റൊഡൊള്‍ഫോ റെയ്‌സിന്റേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

അരനൂറ്റാണ്ടു മുന്‍പ് സാന്റിയാഗോയിലെ ആശുപത്രിയില്‍ ഉറക്കം വിട്ടു ഞെട്ടിയുണര്‍ന്ന പാബ്ലോ നെരൂദ മരണഭയത്തോടെ ഫോണില്‍ സഹായം തേടിയതിന് പിന്നിലെ ദുരൂഹതയുടെ വിഷപ്പുകയ്ക്ക് കനമേറുകയായിരുന്നു.

എന്നാലിപ്പോള്‍ ഡാനിഷ്, കനേഡിയന്‍ ലാബുകളില്‍ നടത്തിയ ഫൊറെന്‍സിക് പരിശോധനകളില്‍ നെരൂദയുടെ ശരീരത്തില്‍ ക്ലോസ്ട്രീഡിയം ബോടുലിനത്തിന്റെ ഉയര്‍ന്ന സാന്നിധ്യം കണ്ടെത്തിയെന്ന് അഭിഭാഷകന്‍ കൂടിയായ റൊഡൊള്‍ഫോ പറയുന്നു. പ്രോസ്റ്റേറ്റ് കാന്‍സറല്ല നെരൂദയുടെ ജീവനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി

അര്‍ബുദ ചികിത്സ തുടരുന്നതിനിടെ 1973 സെപ്റ്റംബര്‍ 23ന് 69-ാം വയസില്‍ മരിച്ച നെരൂദയുടെ ശരീരത്തില്‍ ക്ലോസ്ട്രീഡിയം ബോടുലിനം എന്ന വിഷബാക്ടീരിയ ഉണ്ടായിരുന്നെന്ന പുതിയ ഫൊറെന്‍സിക് പരിശോധനാഫലമാണ് നിഗൂഢതയിലേക്ക് വെളിച്ചം പകരുന്നത്. മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ തകര്‍ത്ത് മരണത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള ന്യൂറോ ടോക്‌സിനാണ് ക്ലോസ്ട്രീഡിയം ബോടുലിനം. 

അതേ സമയം, റൊഡൊള്‍ഫോയുടെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന കാനഡ, ഡെന്‍മാര്‍ക്, ചിലി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പരിശോധനയുടെ ഫലം ഉടന്‍ പുറത്തുവിടുമെന്നാണ് റിപോര്‍ട്. ഈ വര്‍ഷം രണ്ട് തവണയാണ് കണ്ടെത്തല്‍ പുറത്തുവിടുന്നത് തടസപ്പെട്ടത്.
 
വിപ്ലവവും പ്രണയവും വിരഹവും വിഷാദവും നുരയുന്ന വരികളാല്‍ യുവതയുടെ ഹൃദയം കവര്‍ന്ന കവിയെ ഭരണകൂട പിന്തുണയോടെ വകവരുത്തിയതാണെന്ന് അന്നുതന്നെ വാര്‍ത്ത പ്രചരിച്ചിരുന്നു.  

ചിലെയുടെ പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന നെരൂദയ്ക്ക് ഏകാധിപതി അഗസ്റ്റോ പിനൊഷെ ഉള്‍പെടെ വമ്പന്മാര്‍ ശത്രുക്കളായിരുന്നു. പിനോഷെയെ പരസ്യമായി എതിര്‍ത്തിരുന്ന നെരൂദ കൊലചെയ്യപ്പെട്ടത് തന്നെയാണെന്ന് അന്നുമുതല്‍ വിശ്വസിച്ചിരുന്ന ഉറ്റബന്ധ് റൊഡോള്‍ഫോ റെയെസാണ് ഫൊറെന്‍സിക് വെളിപ്പെടുത്തലുകള്‍ പങ്കുവച്ചത്. 

News,World,Real Madrid,Death,Controversy,Poet,Killed,Crime,Top-Headlines,Latest-News, Pablo Neruda was poisoned to death, a new forensic report suggests


ചിലെ പ്രസിഡന്റായിരുന്ന ആത്മമിത്രം സാല്‍വദോര്‍ അലന്‍ഡെയെ അമേരികയുടെ പിന്തുണയോടെ പട്ടാളം അധികാരഭ്രഷ്ടനാക്കി 12 ദിവസത്തിന് ശേഷമായിരുന്നു നെരൂദയുടെ മരണം. മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് കവി ആശുപത്രിയില്‍നിന്ന് പരിഭ്രാന്തനായി വിളിച്ചിരുന്ന കാര്യം അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ മാനുവല്‍ അറായയാണ് 10 വര്‍ഷം മുന്‍പ് വെളിപ്പെടുത്തത്. പിന്നാലെ ഭൗതികാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കണമെന്ന് കോടതി പിന്നാലെ ഉത്തരവിട്ടു. 

തുടര്‍ന്ന് സാംപിളുകള്‍ നാല് രാജ്യങ്ങളിലയച്ച് പരിശോധിച്ച ചിലെ സര്‍കാര്‍, നെരൂദ കൊല്ലപ്പെട്ടതാകാനുള്ള സാധ്യതയേറെയാണെന്ന് 2015 ല്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട്, 2017 ല്‍ രാജ്യാന്തര ശാസ്ത്രസംഘം അവരുടെ കണ്ടെത്തല്‍ പുറത്തുവിട്ടു. 'നെരൂദ മരിച്ചത് അര്‍ബുദം മൂലമല്ല! അദ്ദേഹത്തിന്റെ പല്ലില്‍ ബോടുലിസം എന്ന മാരകരോഗാവസ്ഥ ഉണ്ടാക്കുന്ന വിഷബാക്ടീരിയയുടെ അംശം ഉണ്ടായിരുന്നു'.- എന്നായിരുന്നു അത്.

Keywords: News,World,Real Madrid,Death,Controversy,Poet,Killed,Crime,Top-Headlines,Latest-News, Pablo Neruda was poisoned to death, a new forensic report suggests

Post a Comment