നിലവില്‍ ദേശാഭിമാനി റെസിഡന്റ് എഡിറ്ററായ പരമേശ്വരന്‍ ദീര്‍ഘകാലം ഡെല്‍ഹിയിലും പിന്നീട് തിരുവനന്തപുരത്തും ബ്യൂറോ ചീഫായിരുന്നു. ദേശാഭിമാനി വാരികയില്‍ ലോകരംഗം എന്ന കോളം കൈകാര്യം ചെയ്തിരുന്നു. കൈരളി ടി വി ചാനലില്‍ ലോക കാഴ്ച എന്ന പ്രതിവാര അവലോകന പരിപാടി നടത്തിയിരുന്നു. ദേശാഭിമാനി ദിനപത്രത്തില്‍ ഇപ്പോള്‍ 'ലോകം' പംക്തി ചെയ്തുവരുന്നു.
ഈയിടെ പ്രസിദ്ധീകരിച്ച 'ഫ്രാന്‍സില്‍ പുകയുന്നത് ജനരോഷം, കീഴടങ്ങില്ല വെനസ്വേലന്‍ കരുത്ത്, പെറുവിലെ അട്ടിമറിയും ഇടതുപക്ഷവും' എന്നീ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയമായി. ആറ് ലോകസഭ തിരഞ്ഞെടുപ്പും നിരവധി സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളും റിപോര്‍ട് ചെയ്തിട്ടുണ്ട്.
ലാതൂര്‍, ഗുജറാത് ഭൂകമ്പങ്ങളും കന്ദമല്‍, മുസഫര്‍ നഗര്‍ വര്‍ഗീയ കലാപവും നന്ദിഗ്രാം സംഭവവും റിപോര്‍ട് ചെയ്തു. ലാവോസിന്റെ തലസ്ഥാനമായ വിയന്റെഷനില്‍ നടന്ന ആസിയന്‍ ഉച്ചകോടി റിപോര്‍ട് ചെയ്തിട്ടുണ്ട്. ഭീകരവാദികള്‍ പാര്‍ലമെന്റ് ആക്രമിച്ചപ്പോള്‍, പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന അപൂര്‍വം മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു വിബി പരമേശ്വരന്‍.
കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലെ മൊറാഴ സ്വദേശിയാണ്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 'സോഷ്യലിസം പ്രതിസന്ധിയും പ്രതീക്ഷയും', 'ആണവക്കരാറിനുശേഷം' എന്നീ പുസ്തകങ്ങളുടെ രചയിതാവ്.
ഭാര്യ : ജയശ്രീ. മകള്‍ പൂര്‍ണിമ ഐ ഐ ടി മുംബൈയില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. ശില്പവും പ്രശസ്തി പത്രവും 10,000 രൂപയുമാണ് പുരസ്‌കാരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ വി കുഞ്ഞിരാമന്‍, കെ ബാലകൃഷ്ണന്‍, എഴുത്തുകാരന്‍ എം കെ മനോഹരന്‍ എന്നിവരടങ്ങുന്ന കമിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പെരളശ്ശേരിയിലെ പി അനന്തന്‍ അനുസ്മരണ സമിതിയാണ് വര്‍ഷം തോറുമുള്ള മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
Keywords: P Ananthan Memorial Media Award will be presented to VB Parameswaran, Kannur, News, Media, Politics, Kerala.