ഈ നമ്പര്‍ ഓര്‍മിക്കുക
നിങ്ങളില്‍ നിന്ന് നിശ്ചിത വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയാണെങ്കില്‍, പരാതി നല്‍കാന്‍ നിങ്ങള്‍ക്ക് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. റെയില്‍വേയുടെ 1800111139 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കാം. യാത്രക്കാരുടെ സൗകര്യാര്‍ഥം റെയില്‍വേ എസ്എംഎസ് ഓപ്ഷനും നല്‍കുന്നു. ഇതുകൂടാതെ യാത്രക്കാര്‍ക്ക് എസ്എംഎസ് വഴിയും പരാതിപ്പെടാം. ഇതിനായി 9711111139 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക. ഈ നമ്പറില്‍ നിങ്ങള്‍ക്ക് റെയില്‍വേയ്ക്ക് ഏത് തരത്തിലുള്ള നിര്‍ദേശവും നല്‍കാം.
ഓണ്‍ലൈനില്‍ പരാതിപ്പെടുക
അമിത നിരക്കിനെതിരെ ഓണ്‍ലൈന്‍ വഴിയും പരാതി നല്‍കാം. ഇതിനായി റെയില്‍വേയുടെ പരാതി മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) ഉപയോഗിക്കുക. ഫയല്‍ എ കംപ്ലയിന്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി ഫയല്‍ ചെയ്യാം. പരാതി നമ്പര്‍ ലഭിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് പരാതിയുടെ സ്റ്റാറ്റസ് അറിയാനാകും.
Keywords: Latest-News, National, Top-Headlines, New Delhi, Indian Railway, Railway, Government-of-India, Complaint, Travel, Passenger, Train, Overcharging at railway stations: Do file complaint.
< !- START disable copy paste -->