ഇസ്‌ലാമബാദ്: (www.kvartha.com) ശനിയാഴ്ചയാണ് പാകിസ്താന്‍ യുവപേസര്‍ ശഹീന്‍ അഫ്രീദിയുടേയും പാകിസ്താന്‍ ക്രികറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയും വിവാഹിതരായത്. കറാച്ചിയില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട കുറച്ച് ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.
എന്നാല്‍ പിന്നീട് ശഹീന്‍ അഫ്രീദി വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കും മുന്‍പേ, താരത്തിന്റെയും അന്‍ഷയുടേയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇത് ഇപ്പോള്‍ താരത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വിവാഹ ചിത്രങ്ങള്‍ 'ചോര്‍ന്നതില്‍' താരം സമൂഹ മാധ്യമത്തിലൂടെ രോഷം പ്രകടിപ്പിച്ചു.
തന്റെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷമായ ഭാഷയിലാണ് ശഹീന്‍ പ്രതികരിച്ചത്. സമൂഹമാധ്യമത്തില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ തന്റെയും ഭാര്യയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ഹനിക്കുകയാണെന്ന് ശഹീന്‍ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. വളരെക്കുറച്ച് അതിഥികള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ വിവാഹ ചിത്രങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് വ്യക്തമല്ല.
തുടര്‍ചയായുള്ള അഭ്യര്‍ഥനകള്‍ക്കിടെയും ഞങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ആളുകള്‍ ഒരു കുറ്റബോധവുമില്ലാതെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് തുടരുകയാണെന്നും താരം പറഞ്ഞു. എല്ലാവരും ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം നശിപ്പിക്കരുതെന്നും ശഹീന്‍ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.
കറാച്ചിയില്‍ നടന്ന വിവാഹത്തില്‍ പാകിസ്താന്‍ ക്രികറ്റ് താരങ്ങളായ ശതബ് ഖാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, സര്‍ഫറാസ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ട്വന്റി20 ലോകകപിനിടെ പരുക്കേറ്റ ശഹീന്‍ അഫ്രീദി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ആഭ്യന്തര ക്രികറ്റ് ലീഗായ പാകിസ്താന്‍ സൂപര്‍ ലീഗില്‍ താരം കളിക്കും. പിഎസ്എലില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റനാണ് ശഹീന്‍ അഫ്രീദി.
Keywords: News,World,international,pakisthan,Marriage,wedding,Photo,Top-Headlines,Latest-News,Social-Media,Criticism,Sports,Player,Cricket, ‘Our privacy was hurt’: Shaheen Afridi expresses anger over wedding leaksAlhumduLillah, Almighty has been very kind and generous. May we always remain as a garment to each other.
— Shaheen Shah Afridi (@iShaheenAfridi) February 4, 2023
Thank you everyone for the well wishes and making our special day even better. Remember us in your special prayers. ❤️ pic.twitter.com/AAqw4v6F9L