Follow KVARTHA on Google news Follow Us!
ad

Petition | ഹെല്‍ത് കാര്‍ഡ് നല്‍കുന്നതിന് ടൈഫോയിഡ് വാക്‌സിനേഷന്‍ നിബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണം; നിവേദനം നല്‍കി രാജു അപ്‌സര

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Pinarayi-Vijayan,Chief Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) ഹെല്‍ത് കാര്‍ഡ് നല്‍കുന്നതിന് ടൈഫോയിഡ് വാക്‌സിനേഷന്‍ നിബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര.

ഭക്ഷ്യ നിര്‍മാണ-വിതരണ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത് കാര്‍ഡ് നല്‍കുമ്പോള്‍ പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് 03-02-2023 ല്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ വി മീനാക്ഷി പുറപ്പെടുവിച്ച ഉത്തരവിലുള്ള അവ്യക്തതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം.

Order requiring typhoid vaccination to issue health card should be withdrawn; Raju Apsara submitted petition, Thiruvananthapuram, News, Health, Health and Fitness, Health Minister, Pinarayi-Vijayan, Chief Minister, Kerala

ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പല നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഈ നിര്‍ദേശങ്ങള്‍ വ്യാപാര മേഖലക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ക്ലിനികല്‍ പരിശോധനകള്‍ ഇപ്പോള്‍ തന്നെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പാലിക്കുന്നുണ്ട്.

കാഴ്ചശക്തി പരിശോധന പാലിക്കുന്നതില്‍ വ്യാപരികള്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി നിരവധി നിര്‍ദേശങ്ങള്‍ വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ടൈഫോയ്ഡ് വാക്‌സിന്‍ എടുക്കണമെന്ന നിര്‍ദേശം നിലവില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അധിക സാമ്പത്തികഭാരം വരുത്തിവെക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ലാബ് പരിശോധനകള്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി എന്ന നിര്‍ദേശത്തിന്റെ മറവില്‍ തൊഴിലാളികളെയും വ്യാപാരികളെയും കൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ലാബ് ടെസ്റ്റ് ചെയ്യിപ്പിക്കുകയും അതിന്റെ പേരില്‍ തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഡോക്ടര്‍ക്ക് ആവിശ്യമെന്ന് തോന്നുന്ന എല്ലാ പരിശോധനകളും എന്നാണ് ഉത്തരവില്‍ പറയുന്നത്. ഡോക്ടര്‍മാര്‍ സ്വകാര്യ ലാബുകളുമായി ചേര്‍ന്ന് കമീഷന്‍ വ്യവസ്ഥയില്‍ ടെസ്റ്റുകള്‍ക്ക് എഴുതിയാല്‍ അതിന്റെ ബാധ്യതയും തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കുമാണ്. ഇത്തരം അവ്യക്തതകള്‍ നിറഞ്ഞ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ച് വ്യാപാരികളെയും തൊഴിലാളികളെയും ആരോഗ്യപ്രവര്‍ത്തകര്‍ ചൂഷണം ചെയ്യാത്ത തരത്തില്‍ പുതിയ ഉത്തരവ് ഇറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹെല്‍ത് കാര്‍ഡ് എടുക്കുവാനുള്ള നിലവിലെ സമയപരിധി ഫെബ്രുവരി 15 ആണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് പ്രായോഗികമല്ല. ഹെല്‍ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ചുരുങ്ങിയത് മാര്‍ച് 31 വരെ ആക്കിയില്ലെങ്കില്‍ പല കടകളും അടച്ചിടേണ്ട സ്ഥിതിയാണ് സംസ്ഥാനത്തെന്നും അദ്ദേഹം നിവേദനത്തില്‍ പറയുന്നു.

Keywords: Order requiring typhoid vaccination to issue health card should be withdrawn; Raju Apsara submitted petition, Thiruvananthapuram, News, Health, Health and Fitness, Health Minister, Pinarayi-Vijayan, Chief Minister, Kerala.

Post a Comment