SWISS-TOWER 24/07/2023

Health Card | 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെയാണ് സംസ്ഥാനത്ത് ഹെല്‍ത് കാര്‍ഡ് നല്‍കുന്നതെന്ന് പ്രതിപക്ഷം; കാര്‍ഡുകളെല്ലാം 100 ശതമാനം കൃത്യമാണെന്ന് ഉറപ്പിച്ചു പറയാന്‍ ആരോഗ്യമന്ത്രിക്ക് കഴിയുമോയെന്നും ചോദ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഹെല്‍ത് കാര്‍ഡ് വിതരണം അട്ടിമറിക്കുന്നത് നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. അനൂപ് ജേകബാണ് ഇതുസംബന്ധിച്ച് അടിയന്തരപ്രമേയ നോടീസ് നല്‍കിയത്. 

Health Card |  300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെയാണ് സംസ്ഥാനത്ത് ഹെല്‍ത് കാര്‍ഡ് നല്‍കുന്നതെന്ന് പ്രതിപക്ഷം; കാര്‍ഡുകളെല്ലാം 100 ശതമാനം കൃത്യമാണെന്ന് ഉറപ്പിച്ചു പറയാന്‍ ആരോഗ്യമന്ത്രിക്ക് കഴിയുമോയെന്നും ചോദ്യം

ഭക്ഷ്യസുരക്ഷ നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ അദ്ദേഹം ജെനറല്‍ ആശുപത്രിയില്‍ നിന്നും 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെ ഹെല്‍ത് കാര്‍ഡ് നല്‍കുന്ന സ്ഥിതിയാണെന്നും കുറ്റപ്പെടുത്തി. ഈ കാര്‍ഡുകളെല്ലാം നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പിച്ചു പറയാന്‍ ആരോഗ്യമന്ത്രിക്ക് കഴിയുമോയെന്നും പ്രതിപക്ഷം ചോദിച്ചു.

വളരെ പ്രധാനപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി ലാഘവ ബുദ്ധിയോടെ മറുപടി പറയുന്നത് നിര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭക്ഷ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് വീണതായും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ യുഡിഎഫ് സര്‍കാരിന്റെ കാലത്ത് നടന്നതിനേക്കാള്‍ 10 ഇരട്ടി പരിശോധനകള്‍ എല്‍ഡിഎഫ് സര്‍കാരിന്റെ കാലത്ത് നടന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. ഹെല്‍ത് കാര്‍ഡ് ഇല്ലാത്ത ആരെയും ഹോടെലില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Oppositon party About Health Card Distribution in Kerala, Thiruvananthapuram, News, Politics, Assembly, Allegation, Health Minister, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia