Oppositions Protest | ഇന്ധനസെസില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ നിരാഹാരസമരം; 4 എംഎല്‍എമാര്‍ സത്യാഗ്രഹം തുടങ്ങി; നികുതി വര്‍ധനവിനെ ന്യായീകരിച്ച് മന്ത്രി

 



തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ബജറ്റില്‍ ഇന്ധന സെസും നികുതിയും വര്‍ധിപ്പിച്ച പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ച് നിയമസഭ കവാടത്തില്‍ പ്രതിപക്ഷത്തിന്റെ നിരാഹാരസമരം തുടങ്ങി. നാല് എംഎല്‍എമാരാണ് സത്യാഗ്രഹമിരിക്കുന്നത്. ശാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

സെസും നികുതിയും പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബജറ്റിന്മേലുള്ള ചര്‍ച ആരംഭിച്ചതോടെ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭാ കവാടത്തില്‍ എത്തി സത്യാഗ്രഹം തുടങ്ങുകയായിരുന്നു. രാവിലെ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.

Oppositions Protest | ഇന്ധനസെസില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ നിരാഹാരസമരം; 4 എംഎല്‍എമാര്‍ സത്യാഗ്രഹം തുടങ്ങി; നികുതി വര്‍ധനവിനെ ന്യായീകരിച്ച് മന്ത്രി


എന്നാല്‍ നികുതി വര്‍ധനവിനെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ന്യായീകരിക്കുകയാണ്. ബജറ്റില്‍ പരിമിതമായാണ് നികുതി വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കാലത്ത് 17 തവണയാണ് ഇന്ധന നികുതി വര്‍ധിപ്പിച്ചതെന്നും യുഡിഎഫ് ബിജെപിയെ അനുകൂലിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.


Keywords:  News,Kerala,State,Top-Headlines,Budget,Kerala-Budget,Latest-News,Trending,Protesters,Protest,Taxi Fares, Oppositions to Protest infront of Kerala Assembly
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia