തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് നിയമസഭയിലെത്തിയത്. ശാഫി പറമ്പില്‍, മാത്യു കുഴന്‍നാടന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കറുത്ത ഷര്‍ട് ധരിച്ച് സഭയിലെത്തിയത്.
നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയും ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. പ്ലകാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. 'പേടി ഉണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കണം' തുടങ്ങിയ പ്ലകാര്‍ഡും ബാനറുമായി എത്തിയ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു.
എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയതിനാലും സഭാ ടിവി പ്രതിഷേധം സംപ്രേക്ഷണം ചെയ്യാതിരുന്നതിനാലും ഇതൊന്നും പൊതുജനങ്ങള്‍ക്ക് കാണാനാവില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നിയമസഭയില്‍ മാധ്യമകാമറകള്‍ക്ക് വിലക്ക് തുടര്‍ന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവി കാണിച്ചതുമില്ല. ചോദ്യോത്തരവേളയിലടക്കം പ്രതിപക്ഷം പ്ലകാഡുയര്‍ത്തി പ്രതിഷേധിച്ചിരുന്നു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ രംഗത്ത് എത്തിയിരുന്നു. സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
Keywords: News,Kerala,State,Thiruvananthapuram,Media,Protest,Protesters,Congress,Assembly,CM,Top-Headlines,Politics,party,Political party,MLA, Opposition MLAs black colour dressed in Kerala Assembly session