Follow KVARTHA on Google news Follow Us!
ad

Operation Aag | ഓപറേഷന്‍ ആഗ്: കണ്ണൂരില്‍ പൊലീസ് പരിശോധനയില്‍ 257 പേര്‍ പിടിയില്‍

Operation Aag: 257 caught in Kannur#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ 'ഓപറേഷന്‍ ആഗ്' എന്ന പേരില്‍ സംസ്ഥാനവ്യാപകമായി  നടത്തിയ പരിശോധനയില്‍ കണ്ണൂരില്‍ 256 പേര്‍ പിടിയിലായതായി സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം  രാത്രി 11 മണിയോടെ തുടങ്ങിയ പരിശോധനയില്‍ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും പിടിയിലായി.

Laest-News, Top-Headlines, Kannur, Police, Arrested, Raid, Criminal Case, Police Station, Operation Aag: 257 caught in Kannur.

കാപ ചുമത്താന്‍ നിശ്ചയിച്ച ശേഷം ഒളിവില്‍ പോയവര്‍, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികള്‍, പൊലീസിന്റെ വീഴ്ചകള്‍ കൊണ്ടോ മറ്റോ അറസ്റ്റ് വൈകുന്നവര്‍ എന്നിവര്‍ക്കായാണ് പൊലീസ് പരിശോധന നടത്തിയത്. ഇവര്‍ക്കായി വീടുകളിലും ഒളിത്താവളങ്ങളിലും പരിശോധന നടത്തിയതായും കമീഷണര്‍ പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ പരിധിയില്‍ 130 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കണ്ണൂര്‍ റൂറലില്‍ 127 പേരും കരുതല്‍ തടങ്കലിലുണ്ട്. പിടികിട്ടാപുള്ളികളായ 13 പേരെയും പിടികൂടിയവരില്‍ പെടുന്നുണ്ടെന്നും കമീഷണര്‍ അറിയിച്ചു.

കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കാറില്‍ നിന്നും കിട്ടിയെന്ന് പറയുന്ന കുപ്പിയിലെ അവശിഷ്ടങ്ങള്‍ രാസ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. റിപോർട് കിട്ടിയശേഷം തുടര്‍ നടപടിയുണ്ടാവുകയെന്നും കമീഷണര്‍ അറിയിച്ചു.

Keywords: Laest-News, Top-Headlines, Kannur, Police, Arrested, Raid, Criminal Case, Police Station, Operation Aag: 257 caught in Kannur.

Post a Comment