Follow KVARTHA on Google news Follow Us!
ad

Oommen Chandy | ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് കൊണ്ടുപോയി; അനുഗമിക്കുന്നത് ഭാര്യയും 3 മക്കളും നിംസ് ആശുപത്രിയിലെ 2 ഡോക്ടര്‍മാരും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Oommen Chandy,hospital,Treatment,Kerala,
തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എ ഐ സി സി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബെംഗ്ലൂറിലേക്ക് കൊണ്ടുപോയത്. 

Oommen Chandy airlifted to Bengaluru for further treatment, Thiruvananthapuram, News, Politics, Oommen Chandy, Hospital, Treatment, Kerala.

ഭാര്യയും മൂന്ന് മക്കളും നിംസ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ യാത്രയാക്കാന്‍ നേതാക്കളായ ബെന്നി ബഹനാന്‍, പി സി വിഷ്ണുനാഥ്, എം എം ഹസന്‍, ചെറിയാന്‍ ഫിലിപ് തുടങ്ങിയവരും എത്തിയിരുന്നു.

ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ നിയന്ത്രണ വിധേയമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് മാറ്റാന്‍ തീരുമാനമായത്. ചികിത്സയുടേത് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും പാര്‍ടിയായിരിക്കും വഹിക്കുക. കഴിഞ്ഞ ദിവസം കെ സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.

കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ തലസ്ഥാനത്തെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ശരിയായ ചികിത്സ നല്‍കുന്നില്ലെന്ന് ചില ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇതുസംബന്ധിച്ച് ബന്ധുക്കള്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇത് മകന്‍ ചാണ്ടി ഉമ്മന്‍ തള്ളി. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തില്‍ മകനെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു.

Keywords: Oommen Chandy airlifted to Bengaluru for further treatment, Thiruvananthapuram, News, Politics, Oommen Chandy, Hospital, Treatment, Kerala.

Post a Comment