Follow KVARTHA on Google news Follow Us!
ad

Priyanka Gandhi | നമുക്ക് മുന്നില്‍ ഇനി ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നിക്കണമെന്ന് പ്രിയങ്ക ഗാന്ധി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,News,Politics,Congress,Priyanka Gandhi,Message,National,
റായ്പൂര്‍: (www.kvartha.com) റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി പ്രിയങ്ക ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ടികള്‍ ഒന്നിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

നമുക്ക് മുന്നില്‍ ഇനി ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ. എല്ലാ പ്രതിപക്ഷ പാര്‍ടികളും അവരുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും പ്രിയങ്ക പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ടി സന്ദേശം ഏറ്റെടുത്ത് സര്‍കാരിന്റെ പരാജയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

'Only One Year Left': Priyanka Gandhi's 2024 Poll Message At Congress Meet, News, Politics, Congress, Priyanka Gandhi, Message, National

പാര്‍ടിക്ക് വേണ്ടി പോരാടുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രിയങ്ക അഭിനന്ദിച്ചു. ബിജെപിയെ നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Keywords: 'Only One Year Left': Priyanka Gandhi's 2024 Poll Message At Congress Meet, News, Politics, Congress, Priyanka Gandhi, Message, National.

Post a Comment