Follow KVARTHA on Google news Follow Us!
ad

Cheating | ഓണ്‍ ലൈന്‍ തട്ടിപ്പ്: ന്യൂമാഹിയിലെ യുവതിക്ക് ഒന്നേകാല്‍ ലക്ഷം നഷ്ടമായതായി പരാതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thalassery,News,Complaint,Cheating,Kerala,Police,
തലശേരി: (www.kvartha.com) ന്യൂമാഹിയില്‍ പുത്തന്‍തട്ടിപ്പിലൂടെ വീട്ടമ്മയായ യുവതിയുടെ 1,27,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പെരിങ്ങാടി സൗബ മന്‍സിലിലെ നൗശാദിന്റെ ഭാര്യ വികെ ആമിന(41)യാണ് തട്ടിപ്പിനിരയായത്. പതിമൂന്നരലക്ഷം രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് കത്തയച്ചായിരുന്നു തട്ടിപ്പ്. കത്തയച്ചുളള തട്ടിപ്പ് സംസ്ഥാനത്ത് ആദ്യത്തേതാണെന്നും സാധാരണ ഗതിയില്‍ ഓണ്‍ ലൈനിലൂടെ സമാനമായ തട്ടിപ്പുകള്‍ നടക്കാറുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

Online fraud: New Mahi woman losses of Rs 1,27,000, Thalassery, News, Complaint, Cheating, Kerala, Police.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മീഷോയെന്ന ഓണ്‍ ലൈന്‍ ആപിന്റെ പേരുപയോഗിച്ചായിരുന്നു തട്ടിപ്പ്. ആമിനയുടെ മേല്‍വിലാസത്തില്‍ രെജിസ്ട്രേഡ് കത്തു വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കമായത്. കത്തു തുറന്നു നോക്കിയപ്പോള്‍ ഇംഗ്ലീഷിലുളള ഏതാനും വരികളും അതിനു താഴെ സ്‌ക്രാച് ചെയ്യേണ്ട (ചുരണ്ടേണ്ടത്) ഒരു ഭാഗവുമുണ്ടായിരുന്നു.

ആമിന അതു ചുരണ്ടി നോക്കിയപ്പോള്‍ നിങ്ങള്‍ക്ക് പതിമൂന്നര ലക്ഷം രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന അറിയിപ്പാണ് കണ്ടത്. അതിനു താഴെ ഒരു നമ്പറുണ്ടായിരുന്നു. എത്രയും വേഗം ഇതിന്റെ ഫോടോയെടുത്ത് താഴെ കാണുന്ന നമ്പറില്‍ അയക്കണമെന്നും അറിയിപ്പിലുണ്ടായിരുന്നു. ആമിന ഈ നമ്പറിലേക്ക് ചുരണ്ടിയ ഭാഗത്തിന്റെ ഫോടോ അയച്ചു കൊടുത്തപ്പോള്‍ മറ്റൊരു നമ്പറില്‍ നിന്ന് വെരിഫികേഷന്‍ നമ്പറെന്ന പേരില്‍ ഒരു നമ്പര്‍ വന്നു.

അതിനു പുറകെ ആമിനയെ ഇതേ നമ്പറില്‍ നിന്ന് ഒരാള്‍ വിളിച്ചു മലയാളത്തില്‍ സംസാരിക്കുകയും സമ്മാന തുകയുടെ ഒരു ശതമാനം നികുതിയായി അടയ്ക്കണമെന്നു പറയുകയും ചെയ്തു. 14,000 രൂപ അയക്കാനായിരുന്നു നിര്‍ദേശിച്ചത്. പണം യുവതി അയച്ചുകൊടുത്തു. അപ്പോള്‍ അടുത്ത സ്റ്റെപായി 40,500 രൂപ കൂടി അയക്കണമെന്ന് ഫോണിലൂടെ വീണ്ടും അറിയിച്ചു. യുവതി ആ തുകയും കൂടി അടച്ചു.

ഇത്രയും തുക അടച്ചിട്ടും സമ്മാന തുക ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി. പിന്നീട് 1,21,500 രൂപ കൂടിവേണമെന്ന് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ എന്നെ പറ്റിക്കുകയാണോയെന്ന് യുവതി ചോദിച്ചതോടെ ഫോണ്‍കടായി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

യുവതി വിളിച്ച നമ്പറിലും സന്ദേശങ്ങള്‍ വന്ന നമ്പറുകളിലും പ്രിന്‍സിപല്‍ എസ് ഐ മഹേഷ് കണ്ടമ്പേത്ത് ബന്ധപ്പെട്ടുവെങ്കിലും അവയെല്ലാം സിച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫോണ്‍ ലൊകേഷന്‍ പരിശോധിച്ചപ്പോള്‍ ബംഗ്ലാദേശാണെന്ന് മനസിലായി. തട്ടിപ്പുകാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഭര്‍ത്താവ് അയച്ചു കൊടുത്ത പണമാണ് യുവതി തട്ടിപ്പു സംഘത്തിന് നല്‍കിയത്.

Keywords: Online fraud: New Mahi woman losses of Rs 1,27,000, Thalassery, News, Complaint, Cheating, Kerala, Police.

Post a Comment