ശ്രീനഗര്‍: (www.kvatha.com) ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഇവര്‍ ബേസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പദ്ഗംപുര മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ചെയാണ് സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നുവെന്നും സുരക്ഷാ സേന പ്രദേശം വളഞ്ഞതോടെ ഭീകരര്‍ വെടിയുതിര്‍ത്തുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം വധിച്ച ഭീകരന്റെ മൃതദേഹം സൈന്യത്തിന് കണ്ടെത്താനായിട്ടില്ലെന്ന് ടൈംസ് നൗ റിപോര്‍ട് ചെയ്തു.
Keywords: News,National,India,Srinagar,Encounter,Army,Soldiers,Killed,Terror Attack,Terrorists,Top-Headlines,Latest-News, One Terrorist Killed In Encounter In Jammu And Kashmir's Pulwama: Report