Accidental Death | വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു; 3 കുട്ടികളടക്കം 6 പേര്‍ക്ക് പരുക്ക്
Feb 28, 2023, 19:14 IST
കൊച്ചി: (www.kvartha.com) വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു കുട്ടികളടക്കം ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല.
കത്തക്കരിഞ്ഞ മൃതദേഹം കളമശ്ശേരി മെഡികല്‍ കോളജിലേക്ക് മാറ്റി. പരുക്കേറ്റവരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരതരം. എല്ലാവരേയും ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. പടക്കശാല പൂര്‍ണമായും തകര്‍ന്നു.
ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് വ്യക്തമാകുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. സമീപത്തെ പത്തോളം വീടുകള്‍ക്ക് കേടുപാടുണ്ട്. വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സ്‌ഫോടനം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്. അഗ്‌നിരക്ഷാസേന അടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചു. പൊട്ടാത്ത പടക്കം ഉണ്ടെങ്കില്‍ അത് നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
Keywords: One killed, seven others injured in blast at firecracker unit in Kochi, Kochi, News, Blast, Children, Dead, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.