Follow KVARTHA on Google news Follow Us!
ad

RSS Chief | 'നല്ല രാജ്യങ്ങളില്‍' ആശയ വൈവിധ്യം നിലനില്‍ക്കുന്നു; ഒരു വ്യക്തി, ഒരു തത്വശാസ്ത്രം എന്നതിന് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ സാധിക്കില്ല; വ്യക്തിപൂജയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കി ആര്‍ എസ് എസ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Maharashtra,News,Poltics,Religion,RSS,National,
നാഗ്പുര്‍: (www.kvartha.com) ഒരു വ്യക്തി, ഒരു തത്വശാസ്ത്രം എന്നതിന് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ സാധിക്കില്ലെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. 'നല്ല രാജ്യങ്ങളില്‍' ആശയ വൈവിധ്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ വ്യക്തിപൂജയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കിയിരിക്കയാണ് ആര്‍ എസ് എസ്. നാഗ്പുരില്‍ രാജ്രത്‌ന പുരസ്‌കാര്‍ സമിതിയുടെ പുരസ്‌കാര വിതരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

One Ideology, One Person Can't Make Or Break Country: RSS Chief Mohan Bhagwat, Maharashtra, News, Poltics, Religion, RSS, National

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

'ഒരു വ്യക്തി, ഒരു ചിന്ത, ഒരു സംഘം, ഒരു തത്വശാസ്ത്രം എന്നിവയ്ക്ക് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ സാധ്യമല്ല. ലോകത്തെ നല്ല രാജ്യങ്ങളിലെല്ലാം എല്ലാവിധ ചിന്താധാരകളുമുണ്ട്. അവിടങ്ങളില്‍ എല്ലാതരം സംവിധാനങ്ങളുമുണ്ട്. ബഹുതല സംവിധാനങ്ങളുടെ ബലത്തില്‍ അവര്‍ വളരുകയാണ്'.

നേരത്തേ, എല്‍ജിബിടി സമൂഹത്തെ പിന്തുണച്ചും ഭാഗവത് രംഗത്തെത്തിയിരുന്നു. എല്‍ജിബിടി അംഗങ്ങള്‍ക്ക് അവരുടേതായ സ്വകാര്യ ഇടങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ ഭാഗവത് ഈ നിലപാടാണ് സംഘപരിവാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

മനുഷ്യര്‍ നിലനില്‍ക്കുന്ന കാലത്തോളം ഇത്തരം പ്രവണതയുള്ള ആളുകള്‍ തീര്‍ചയായും ഇവിടെയുണ്ടാകും. അത് ജൈവികമാണ്, മറ്റൊരുതരം ജീവിതമാണ്. അവര്‍ക്ക് അവരായിത്തന്നെ തുടരാനുള്ള സ്വകാര്യ ഇടം വേണമെന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നതെന്നും ഭാഗവത് പറഞ്ഞിരുന്നു.

Keywords: One Ideology, One Person Can't Make Or Break Country: RSS Chief Mohan Bhagwat, Maharashtra, News, Poltics, Religion, RSS, National.

Post a Comment