ന്യൂയോര്‍ക്: (www.kvartha.com) യുഎസില്‍ വീണ്ടും കാംപസില്‍ വെടിവയ്പ്. മിഷിഗന്‍ സര്‍വകലാശാലാ കാംപസിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ സ്പാരോ ആശുപത്രിയിലേക്ക് മാറ്റി.
കാംപസില്‍ രണ്ടിടത്ത് വെടിവയ്പുണ്ടായെന്നാണ് റിപോര്‍ട്. അക്രമി മാസ്‌ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. കാംപസിലെ കെട്ടിടങ്ങള്‍ വളഞ്ഞ പൊലീസ് സംഘം, അക്രമിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ നടത്തുകയാണ്.
ഈസ്റ്റ് ലാന്‍സിങ് കാംപസില്‍ ബെര്‍കി ഹാളിനോടു ചേര്‍ന്ന് വെടിവയ്പുണ്ടായിരിക്കുന്നുവെന്നും എത്രയും വേഗം എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങണമെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
Keywords: News,World,international,New York,Shot,Death,America,Washington, Crime,Killed,Accused,Police,Twitter,Latest-News, 'One dead' and multiple injuries reported after shooting at Michigan State University