പ്രയാഗ്രാജ്: (www.kvartha.com) ഉത്തര്‍പ്രദേശില്‍ എംഎല്‍എ വധക്കേസിലെ പ്രധാനസാക്ഷിയെ അജ്ഞാതന്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവച്ചു കൊന്നു. 2005ല്‍ ബിഎസ്പി എംഎല്‍എ രാജു പാലിനെ വെടിവച്ചു കൊന്ന കേസിലെ പ്രധാനസാക്ഷിയായ ഉമേഷ് പാല്‍ ആണ് കൊല്ലപ്പെട്ടത്. പ്രയാഗ്രാജില്‍ നടന്ന സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഉമേഷ് വാഹനത്തിന്റെ പിന്‍സീറ്റില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഉമേഷിന്റെ വീടിനു സമീപത്തുവച്ചായിരുന്നു ആക്രമണം. അക്രമിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ രണ്ട് അംഗരക്ഷകര്‍ക്കും പരുക്കേറ്റു.
രണ്ട് പൊലീസുകാര്‍ക്കൊപ്പം വാഹനത്തിന്റെ പിന്‍സീറ്റില്‍നിന്ന് ഉമേഷ് പുറത്തേക്കിറങ്ങുന്നതും പിറകില്‍നിന്നെത്തിയയാള്‍ അദ്ദേഹത്തെ വെടിവയ്ക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്. വെടിയേറ്റ ഉമേഷ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി പിന്നാലെയെത്തി വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഉമേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമിയെ പിടികൂടാന്‍ അംഗരക്ഷകന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള അംഗരക്ഷകനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ മറ്റു ചിലര്‍ നാടന്‍ ബോംബ് എറിഞ്ഞതായി പൊലീസ് പറഞ്ഞു. ബോംബ് പൊട്ടി പുകയുയര്‍ന്നതോടെ റോഡില്‍ ആളുകള്‍ പരിഭ്രാന്തരായി പരക്കം പറഞ്ഞു. വാഹനങ്ങള്‍ ഉപേക്ഷിച്ച് ആളുകള്‍ അടുത്തുള്ള കടകളിലേക്ക് ഓടിക്കയറി.
2005ല്‍ രാജു പാലിനെ കൊന്ന കേസില്‍ മുന്‍ ലോക്സഭാംഗവും ഇപ്പോള്‍ ഗുജറാതില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന അധോലോകത്തലവനുമായ അത്തിഫ് അഹമ്മദാണ് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News,National,India,Crime,Killed,Accused,Murder,Murder case,Shot,CCTV,Social-Media,Video, On Camera, Witness In UP MLA Murder Case Shot Dead, 2 Guards InjuredShocking visuals of shootout in UP's Prayagraj. Umesh Pal, main witness in murder of BSP MLA Raju Pal, was killed and two armed police men in his security were injured (one critical). An assailant can be seen hurling crude bomb at the SUV while others opened indiscriminate fire. pic.twitter.com/dQ7nEb8q4s
— Piyush Rai (@Benarasiyaa) February 24, 2023