Website | കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക് ചെയ്ത് വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചതായി പരാതി

 


ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക് ചെയ്ത് വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചതായി പരാതി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരില്‍ വ്യാജ കത്ത് പ്രസിദ്ധീകരിച്ചതിനൊപ്പം കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളുമായി ചിത്രീകരിക്കുകയും ചെയ്തുവെന്നും ആരോപണം.

ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗ്ലൂര്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ inckarnataka(dot)in ഇപ്പോള്‍ ലഭ്യമല്ല. ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ 'ഈ അകൗണ്ട് സസ്‌പെന്‍ഡ്' ചെയ്തു എന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുക. അതേസമയം, ഇതിനു പകരം kpcc(dot)in എന്ന ലിങ്കിലാണ് വ്യാജ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് മോശം പരാമര്‍ശങ്ങളാണ് സൈറ്റിലുള്ളത്.

Website | കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക് ചെയ്ത് വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചതായി പരാതി

സിദ്ധരാമയ്യയുടെ പേരില്‍ വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വ്യാജ കത്ത് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്യുന്നതാണ്. സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. പിന്നാലെ ഈ കത്ത് വ്യാജമാണെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിപ്പിട്ടു.

Keywords: Official website of Karnataka Congress hacked, spoof site targets leaders, Bangalore, News, Politics, Congress, National, Website.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia