വരുന്ന മാര്‍ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് നോടീസില്‍ ഉത്തരവിട്ടിട്ടുളളത്. ആകാശ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി മട്ടന്നൂര്‍ പൊലീസാണ് കോടതിയെ സമീപിച്ചത്്.
സൈബര്‍ പോരാളിയും സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യ പ്രേരിതമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ സിപിഎമിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആകാശ് തില്ലങ്കേരിയെ നിയമപരമായി പൂട്ടാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തുന്നതെന്നാണ് ആരോപണം. നേരത്തെ കാപ ചുമത്തുന്നതിനും നീക്കം നടത്തിയിരുന്നു. മട്ടന്നൂര്‍, മുഴക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ ആകാശ് തില്ലങ്കേരിക്കെതിരെ രണ്ടു കേസുകള്‍ സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ അപമാനിച്ചതിന് ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കള്‍ നല്‍കിയിരുന്നു.
ഇതില്‍ ഒരു കേസില്‍ ജാമ്യം നേടിയിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച ശുഹൈബ് വധക്കേസില്‍ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസില്‍ ആകെ 17 പ്രതികളാണുള്ളത്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ രണ്ടുപേരെ സിപിഎം നേരത്തെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ആകാശ് തില്ലങ്കേരിക്ക് പാര്‍ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണയോഗം ചേര്‍ന്നിരുന്നു.
സിപിഎം നേതാക്കളായ പി ജയരാജന്‍, എംവി ജയരാജന്‍, പി പുരുഷോത്തമന്‍, ഡി വൈ എഫ് ഐ അഖിലേന്‍ഡ്യാ ജോയിന്റ് സെക്രടറി എം ശാജര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ആകാശിനെ തളളിപറഞ്ഞുകൊണ്ടാണ് സിപിഎം നേതാക്കള്‍ തില്ലങ്കേരിയില്‍ പ്രസംഗിച്ചത്.
Keywords: Notice to Akash Tillankeri appear in court, Kannur, News, Police, Notice, CPM, Allegation, Kerala.