Another Flying Object | അമേരികന്‍ ആകാശത്ത് വീണ്ടും അജ്ഞാതവസ്തു; വെടിവച്ചിട്ടു; ഒരാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം; വ്യോമ നിരീക്ഷണം ശക്തമാക്കി യുഎസ്

 





വാഷിങ്ടന്‍: (www.kvartha.com) പരിഭ്രാന്തിയിലാക്കി അമേരികന്‍ ആകാശത്ത് വീണ്ടും അജ്ഞാതവസ്തുവിനെ കണ്ടെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അജ്ഞാതവസ്തു വെടിവച്ചിട്ടു. യുഎസ്-കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിന് മുകളിലാണ് അജ്ഞാതവസ്തു കണ്ടെത്തിയത്. എഫ് -16 വിമാനമാണ് വെടിവച്ചിട്ടത്. 

ബലൂണും അജ്ഞാതവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് അതീവ ജാഗ്രതയിലാണ്. ചാര പ്രവര്‍ത്തനത്തിനുള്ള ബലൂണുകളാണ് ഇതെന്നാണ് സംശയം. വ്യോമ നിരീക്ഷണം ശക്തമാക്കി. തുടര്‍ച്ചയായി ബലൂണുകള്‍ പ്രത്യക്ഷപ്പെടുന്നത് വ്യോമ ഗതാഗതത്തിനും ഭീഷണിയാണ്. 

ഒരാഴ്ചയ്ക്കിടെ അമേരിക വെടിവച്ചിടുന്ന നാലാമത്തെ വസ്തുവാണിത്. കഴിഞ്ഞയാഴ്ചയാണ് സൗത് കാരലൈന തീരത്ത് ചൈനീസ് ബലൂണ്‍ വെടിവച്ചിട്ടത്. വെള്ളിയാഴ്ചയാണ് യുഎസ് വ്യോമസേനയുടെ എഫ്-22 വിമാനം അലാസ്‌കയില്‍ രണ്ടാം ബലൂണ്‍ വെടിവച്ചിട്ടത്. തുടര്‍ന്നാണ് ശനിയാഴ്ച കാനഡയ്ക്ക് മുകളില്‍ കണ്ട ബലൂണ്‍ വീഴ്ത്തിയത്. ആദ്യം വീഴ്ത്തിയ ബലൂണിനെക്കാള്‍ ചെറുതായിരുന്നതിനാല്‍ മറ്റു രണ്ടു ബലൂണുകളെയും അജ്ഞാതവസ്തു എന്നു വിലയിരുത്തിയാണ് വെടിവച്ചിട്ടത്. 

Another Flying Object | അമേരികന്‍ ആകാശത്ത് വീണ്ടും അജ്ഞാതവസ്തു; വെടിവച്ചിട്ടു; ഒരാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം; വ്യോമ നിരീക്ഷണം ശക്തമാക്കി യുഎസ്


വെള്ളിയാഴ്ച അലാസ്‌കയില്‍ കണ്ട ബലൂണ്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. ഇതിനു ഒരു കാറിന്റെ വലിപ്പമാണുണ്ടായിരുന്നതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച സൗത് കാരലൈന തീരത്ത് വെടിവച്ചിട്ട ചൈനീസ് ബലൂണുമായി ഇതിനു കാര്യമായ വ്യത്യാസങ്ങളുണ്ടെന്ന് യുഎസ് സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ബലൂണില്‍ ആശയവിനിമയ സിഗ്‌നലുകളും മറ്റും ശേഖരിക്കാന്‍ കഴിയുന്ന സാങ്കേതിക ഉപകരണങ്ങള്‍ ഉണ്ടായിരുന്നെന്നും യുഎസ് ആരോപിച്ചു.

Keywords:  News,World,international,Washington,Border,Top-Headlines,Latest-News, ‘Not ruling out aliens’, says US as it shoots down another flying object, fourth strike in a week
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia