Follow KVARTHA on Google news Follow Us!
ad

Embassy Attestation | ഇനി മുതല്‍ നോര്‍ക റൂട്‌സില്‍ വിയറ്റ്‌നാം, ഇറാഖ് എംബസി അറ്റസ്റ്റേഷന്‍ ലഭിക്കും

Norka roots to provide Vietnam and Iraq embassy attestations #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) വിദ്യാഭ്യാസ (Educational), വ്യക്തിവിവര സര്‍ടിഫികറ്റുകള്‍ക്കായുള്ള (Non-Educational) വിയറ്റ്‌നാം, ഇറാഖ് എംബസി അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ നോര്‍ക റൂട്‌സിന്റെ മൂന്ന് റീജിയണല്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ടിഫികറ്റ് ഓതന്റികേഷന്‍ സെന്ററുകളില്‍ നിന്നാണ്  സേവനം ലഭിക്കുക.

വിദ്യാഭ്യാസ സര്‍ടിഫികറ്റുകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ HRD അറ്റസ്റ്റേഷന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ (MEA), വ്യക്തിവിവര സര്‍ടിഫികറ്റുകള്‍ക്ക് ഹോം അറ്റസ്റ്റേഷന്‍, (യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്വര്‍, ബഹറൈന്‍, കുവൈത്, സഊദി അറേബ്യ) സാക്ഷ്യപ്പെടുത്തല്‍, നൂറോളം രാജ്യങ്ങള്‍ അംഗങ്ങളായുളള അന്താരാഷ്ട്ര അംഗീകാരമുളള അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ എന്നിവ നോര്‍ക റൂട്സ് വഴി ലഭ്യമാണ്.

News,Kerala,State,Thiruvananthapuram,NORKA,Education, Norka roots to provide Vietnam and Iraq embassy attestations


കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്‍ഡ്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Keywords: News,Kerala,State,Thiruvananthapuram,NORKA,Education, Norka roots to provide Vietnam and Iraq embassy attestations

Post a Comment