Kerala HC | ക്ഷേത്രഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈകോടതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ക്ഷേത്രഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈകോടതിയുടെ ഉത്തരവ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രിയ പാര്‍ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്. ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തിരഞ്ഞെടുത്തതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നിയമനത്തില്‍ മലബാര്‍ ദേവസ്വം ബോഡിന്റെ സര്‍കുലര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് നിരീക്ഷിച്ച കോടതി സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അസാധുവാണെന്നും വിലയിരുത്തി.

Kerala HC | ക്ഷേത്രഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈകോടതി

ഡിവൈഎഫ്‌ഐ രാഷ്ട്രിയ സംഘടനയല്ലെന്ന വാദവും കോടതി തള്ളി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നും കോടതി വ്യക്തമാക്കി.

Keywords: No place for politicians in temple administration says Kerala HC, Kochi, News, High Court of Kerala, Temple, Politics, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia