Follow KVARTHA on Google news Follow Us!
ad

Income Tax | ഈ സംസ്ഥാനത്തെ ജനങ്ങൾ ഒരു രൂപ പോലും ആദായനികുതി നൽകേണ്ടതില്ല! കാരണം ഇതാണ്

No income tax: Why residents of THIS Indian state exempted from paying taxes? #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിൽ, ഒരു നിശ്ചിത പരിധിയിൽ കൂടുതൽ വരുമാനമുള്ള ഓരോ വ്യക്തിയും ആദായനികുതി അടയ്ക്കണം. നിലവിൽ രണ്ട് തരത്തിലുള്ള നികുതി വ്യവസ്ഥയാണ് രാജ്യത്തുള്ളത്. അതിൽ ഒന്ന് പഴയ നികുതി വ്യവസ്ഥയും മറ്റൊന്ന് പുതിയ നികുതി വ്യവസ്ഥയുമാണ്. പഴയ നികുതി വ്യവസ്ഥ പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. അതേസമയം, പുതിയ നികുതി വ്യവസ്ഥ പ്രകാരം ഏഴു ലക്ഷം രൂപ വരുമാനമുള്ളവർക്ക് നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കും. ഇതിനിടയിൽ ഒരു രൂപ പോലും ആദായനികുതിയായി അടക്കേണ്ടതില്ലാത്ത ഒരു സംസ്ഥാനം രാജ്യത്തുണ്ടെന്ന് നിങ്ങൾക്കറിയാമോ?.

വേറിട്ട സംസ്ഥാനം 

ആദായ നികുതി അടക്കേണ്ടതില്ലാത്ത സംസ്ഥാനത്തിന്റെ പേര് 'സിക്കിം' എന്നാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിക്കിം രാജ്യത്തും ലോകത്തും അതിന്റെ സൗന്ദര്യത്തിന് പേരുകേട്ടതാണ്. സംസ്ഥാനത്തെ ജനങ്ങളെ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിക്കിമിലെ 95 ശതമാനം ജനങ്ങളും ഒരു രൂപ പോലും ആദായനികുതി അടയ്‌ക്കേണ്ടതില്ല എന്നതാണ് പ്രത്യേകത.

News,National,India,New Delhi,Income Tax,Taxi Fares,Tax&Savings,Top-Headlines,Latest-News,Business,Finance, No income tax: Why residents of THIS Indian state exempted from paying taxes?


കാരണം 

സംസ്ഥാനം ഇന്ത്യൻ യൂണിയനിൽ ലയിക്കുന്ന സമയത്ത്, സംസ്ഥാനത്തെ ജനങ്ങൾക്ക് നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള സൗകര്യം ഇന്ത്യൻ സർക്കാർ നൽകിയിരുന്നു എന്നതാണ് ഇതിന് കാരണം. ആർട്ടിക്കിൾ 371 എ പ്രകാരം സംസ്ഥാനത്തിന് പ്രത്യേക സംസ്ഥാന പദവി ലഭിച്ചു. ഇതുകാരണം ഇതര സംസ്ഥാനക്കാർക്ക് ഈ സംസ്ഥാനത്ത് വസ്തു വാങ്ങാൻ പോലും കഴിയില്ല. ഈ സംസ്ഥാനത്തെ യഥാർഥ താമസക്കാർക്ക് ആദായനികുതി 1961-ലെ സെക്ഷൻ 10 (26AAA) പ്രകാരം ആദായനികുതി അടയ്ക്കുന്നതിൽ നിന്നുള്ള ഇളവിന്റെ ആനുകൂല്യം ലഭിക്കും.

പാൻ കാർഡിന്റെ കാര്യത്തിലും ഇളവ് 

ആദായനികുതി ഇളവിനൊപ്പം, മാർക്കറ്റ് റെഗുലേറ്റർ സെബിയും സിക്കിം നിവാസികൾക്ക് പാൻ കാർഡ് ഉപയോഗത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്ക് ഷെയർ മാർക്കറ്റിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുന്നതിന് പാൻ കാർഡ് ആവശ്യമാണ്, എന്നാൽ സിക്കിമിലെ ആളുകൾക്ക് പാൻ കാർഡ് ഇല്ലാതെ പോലും ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാം.

Keywords: News,National,India,New Delhi,Income Tax,Taxi Fares,Tax&Savings,Top-Headlines,Latest-News,Business,Finance, No income tax: Why residents of THIS Indian state exempted from paying taxes? 

Post a Comment