Follow KVARTHA on Google news Follow Us!
ad

Crowd Funding | രാജ്യത്തെ 8 സംസ്ഥാനങ്ങളിലായി 70 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

NIA Conducts Raids At More Than 70 Locations In 8 States In Gangster Terror Funding Case#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഗുണ്ടാ ഭീകരവാദ ഫന്‍ഡിങുമായി ബന്ധപ്പെട്ട് പഞ്ചാബ്, ഹരിയാന, രാജസ്താന്‍, ഡെല്‍ഹി, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ഗുജറാത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 70 ഓളം ഇടങ്ങളില്‍ റെയ്ഡ് നടക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭീകരവാദ ഫന്‍ഡിങുമായി ബന്ധപ്പെട്ടിട്ടുള്ള പരിശോധന എന്‍ഐഎ ആരംഭിച്ചതെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.

'പരിശോധനാസമയത്ത് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലും പാകിസ്താനില്‍ നിന്ന് ലഭിച്ച ചില ഇലക്‌ട്രോനിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലുമാണ് നമ്മുടെ രാജ്യത്തെ ചില ആ ഗുണ്ടാസംഘങ്ങളെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ബോധ്യപ്പെട്ടത്. പ്രത്യേകിച്ച് ഒരു പ്രത്യേക ശാസ്ത്രത്തോട് വലിയ പ്രതിബദ്ധത ഒന്നുമില്ലാത്ത ഇത്തരം ഗുണ്ടാസംഘങ്ങള്‍ പണത്തിന് വേണ്ടിയിട്ടാണ് അക്രമങ്ങള്‍ നടത്തുന്നത്.

News,National,India,New Delhi,NIA,Raid,Terror Attack,Top-Headlines,Latest-News, NIA Conducts Raids At More Than 70 Locations In 8 States In Gangster Terror Funding Case


രാജസ്താനും മധ്യപ്രദേശും അടക്കമുള്ള സ്ഥലങ്ങളില്‍ നടത്തിയിരിക്കുന്ന ചില കൊലപാതകങ്ങള്‍ ഉള്‍പെടെ ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങളാണ് ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടി നടത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം ഏതാണ്ട് 12 ഓളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 

എട്ട് സംസ്ഥാനങ്ങളിലായി 70 ഓളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടേത് കൂടാതെ സംശയത്തിന്റെ നിഴലിലുള്ള ആളുകളുടെ സ്ഥലങ്ങളിലും അവരുടെ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലുമൊക്കെ പരിശോധന നടത്തുന്നുണ്ട്. അതിനുശേഷം ശക്തമായിട്ടുള്ള നടപടികളിലേക്ക് കടക്കും.' - എന്‍ഐഎ വ്യക്തമാക്കി.

Keywords: News,National,India,New Delhi,NIA,Raid,Terror Attack,Top-Headlines,Latest-News, NIA Conducts Raids At More Than 70 Locations In 8 States In Gangster Terror Funding Case

Post a Comment