Follow KVARTHA on Google news Follow Us!
ad

Found Dead | 'വിവാഹ സല്‍ക്കാരത്തിന് ഒരുങ്ങുന്നതിനിടെ നവവധുവിനെ കൊന്ന് വരന്‍ ജീവനൊടുക്കി'

Newly-Married Couple Found Dead Before Wedding Reception In Chhattisgarh#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


റായ്പുര്‍: (www.kvartha.com) ഛത്തീസ്ഗഡിലെ റായ്പുരില്‍ വിവാഹ വിരുന്നിന് മുന്‍പ് നവവരനെയും വധുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. റായ്പുര്‍ തിക്രപറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അസ്ലം (24), കഖശ ബാനു (22) എന്നിവരാണ് മരിച്ചത്. യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയാണ് വിവാഹ സല്‍ക്കാരം തീരുമാനിച്ചിരുന്നത്. വിരുന്ന് സല്‍ക്കാരത്തിന് തൊട്ടുമുന്‍പാണ് സംഭവം.

മുറിയില്‍ ഒരുങ്ങുന്നതിനിടെ അസ്ലവും ബാനുവും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കുത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കരച്ചില്‍ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോള്‍ വീട്ടുകാര്‍ ജനല്‍ ബലമായി തുറന്നു നോക്കി. ഈസമയം, നിലത്തു തളം കെട്ടിയ രക്തത്തില്‍ ഇരുവരും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. 

News,National,India,Bride,Grooms,Killed,Crime,Police,Local-News,Couples, Newly-Married Couple Found Dead Before Wedding Reception In Chhattisgarh


പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു. മുറിയില്‍നിന്ന് കത്തി കണ്ടെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords: News,National,India,Bride,Grooms,Killed,Crime,Police,Local-News,Couples, Newly-Married Couple Found Dead Before Wedding Reception In Chhattisgarh

Post a Comment