Follow KVARTHA on Google news Follow Us!
ad

Meeting | ന്യൂയോര്‍ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാന്‍ താല്‍പര്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Meeting,Chief Minister,Pinarayi-Vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക് സെനറ്റര്‍ കെവിന്‍ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിലാണ് കൂടിക്കാഴ്ച നടന്നത്.

ആരോഗ്യടൂറിസം, ഐടി മുതലായ മേഖലകളില്‍ സഹകരണമാകാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ന്യൂയോര്‍കിലെ ഐടി കംപനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന് കെവിന്‍ തോമസ് പറഞ്ഞു. പ്രധാന ഐടി കംപനികളുമായി അക്കാര്യം ചര്‍ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

New York Senator Kevin Thomas met Chief Minister, Thiruvananthapuram, News, Politics, Meeting, Chief Minister, Pinarayi-Vijayan, Kerala

വ്യവസായ, നോര്‍ക വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി സുമന്‍ബില, നോര്‍ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂടി എസ് കാര്‍തികേയന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: New York Senator Kevin Thomas met Chief Minister, Thiruvananthapuram, News, Politics, Meeting, Chief Minister, Pinarayi-Vijayan, Kerala.

Post a Comment