Follow KVARTHA on Google news Follow Us!
ad

Controversy | 'ഇന്‍ഡ്യന്‍ മാപില്‍ ചവിട്ടി'; അക്ഷയ് കുമാറിന്റെ ഖത്വര്‍ എയര്‍ലൈനിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം

Netizens criticize actor Akshay Kumar for Qatar airlines advertisement #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഖത്വര്‍ എയര്‍ലൈനിന്റെ പരസ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാര്‍ നടക്കുന്നുണ്ട്. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. നടന്‍ ഇന്‍ഡ്യയുടെ ഭൂപടത്തില്‍ ചവിട്ടിയെന്നാണ് ആരോപണം. കാനഡക്കാരന്‍ ആയതിനാലാണ് മാപില്‍ ചവിട്ടിയതയെന്നും വിമര്‍ശനമുണ്ട്.

കഴിഞ്ഞ ദിവസം ആയിരുന്നു ഖത്വര്‍ എയര്‍ലൈനിന്റെ പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തില്‍ ഉണ്ട്. എന്നാല്‍ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്‍ഡ്യന്‍ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്. 

News,National,India,Mumbai,Actor,Bollywood,Cinema,Criticism,Advertisement, Netizens criticize actor Akshay Kumar for Qatar airlines advertisement


'ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ' എന്ന തരത്തിലാണ് ട്വിറ്ററിലും ഇതര സമൂഹ മാധ്യമങ്ങളിലും വീഡിയോ പ്രചരിക്കുന്നത്. 
 
അതേസമയം, 'സെല്‍ഫി' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേകാണിത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാശ്മിയുമാണ് സെല്‍ഫിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2023 ഫെബ്രുവരി 24 ന് തിയേറ്ററുകളില്‍ എത്തും. 


Keywords: News,National,India,Mumbai,Actor,Bollywood,Cinema,Criticism,Advertisement, Netizens criticize actor Akshay Kumar for Qatar airlines advertisement 

Post a Comment