Rose Import | വാലന്റൈന്‍സ് ഡേയ്ക്ക് ഇന്‍ഡ്യയില്‍ നിന്നുള്ള റോസാപ്പൂക്കളുടെ ഇറക്കുമതി വിലക്കി നേപാള്‍
Feb 11, 2023, 08:13 IST
കാഠ്മണ്ഡു: (www.kvartha.com) വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഇന്‍ഡ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള റോസാപ്പൂക്കളുടെ ഇറക്കുമതി അയല്‍രാജ്യമായ നേപാള്‍ വിലക്കി. സസ്യരോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റര്‍ വ്യാഴാഴ്ച അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.
പി ടി ഐ ഉള്‍പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. നേപാള്‍, ഇന്‍ഡ്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രത്യേക കാരണങ്ങളാല്‍ റോസാപ്പൂക്കളുടെ ഇറക്കുമതി നിരോധിച്ചതായി 'മൈ റിപബ്ലിക' പത്രം റിപോര്‍ട് ചെയ്തു.
സര്‍കാര്‍ തീരുമാനം മാര്‍കറ്റില്‍ റോസാപ്പൂവിന് വലിയ ക്ഷാമം ഉണ്ടാവാന്‍ കാരണമാവുമെന്ന് നേപാള്‍ ഫ്‌ലോറികള്‍ചര്‍ അസോസിയേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജെ ബി തമങ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.3 മില്യണ്‍ മൂല്യമുള്ള 10,612 കിലോ റോസാപ്പൂവാണ് നേപാള്‍ ഇറക്കുമതി ചെയ്തത്.
ഡെല്‍ഹി, ബെംഗ്‌ളൂറു, കൊല്‍കത എന്നിവിടങ്ങളില്‍ നിന്നാണ് നേപാളിലേക്ക് ഏറ്റവും കൂടുതല്‍ ചുവന്ന റോസാപ്പൂക്കള്‍ കയറ്റുമതി ചെയ്യുന്നത്.
Keywords: News,World,international,Nepal,India,Valentine's-Day,Agriculture,Top-Headlines,Latest-News,Business,Finance, Nepal bans import of rose from India, China ahead of Valentine's Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.