Follow KVARTHA on Google news Follow Us!
ad

Dead | ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിനി വിമാനത്തിനകത്ത് വെച്ച് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Malappuram,News,Dead,Dead Body,Flight,hospital,Kerala,
മലപ്പുറം: (www.kvartha.com) ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തിനകത്ത് മരിച്ചു. മലപ്പുറം ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50) ആണ് മരിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ഉംറ ഗ്രൂപില്‍ ബുക് ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ ജനുവരി 21 നാണ് ഉംറക്കായി പുറപ്പെട്ടത്. ഉംറ കര്‍മവും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി ഫെബ്രുവരി നാലിന് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 1.30 ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ മടങ്ങിയതായിരുന്നു.

Native of Malappuram died on plane while returning from Umrah, Malappuram, News, Dead, Dead Body, Flight, Hospital, Kerala

യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം ഗോവ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിമാനത്തിനകത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മൃതദേഹം ഗോവ മര്‍ഗാവ് ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ടത്തിന് ശേഷം റോഡ് മാര്‍ഗം തിങ്കളാഴ്ച പുലര്‍ചെ നാട്ടിലെത്തിച്ചു. മകള്‍: ആരിഫ. മരുമകന്‍: ഫിറോസ്. സഹോദരങ്ങള്‍: റസാഖ് പുക്കാട്ട് (ചുങ്കം),ഫൈസല്‍ (ജെനറല്‍ സെക്രടറി, ഒളവണ്ണ മണ്ഡലം കോണ്‍ഗ്രസ് കമിറ്റി), ഫാത്വിമ, ജമീല, റസിയ, ഹൈറുന്നിസ.

Keywords: Native of Malappuram died on plane while returning from Umrah, Malappuram, News, Dead, Dead Body, Flight, Hospital, Kerala.

Post a Comment