സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞത് 50 രൂപക്ക് പെട്രോള്‍ കൊടുക്കുമെന്നാണ്. പക്ഷേ 100 കടന്നു. കേന്ദ്രത്തിന്റെ വില കയറ്റ നടപടികളെ മറച്ചുപിടിച്ച് സംസ്ഥാനം പരിമിതമായ ചില നടപടികള്‍ സ്വീകരിച്ചതിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റ് കൊണ്ടുവരുമ്പോള്‍, സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി വിഹിതം കേന്ദ്രം നല്‍കാതിരിക്കുമ്പോള്‍ പരിമിതമായ ചില നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം ന്യായീകരിച്ചു.
Keywords: MV Jayarajan Supports Kerala Budget, Kannur, News, Politics, Kerala-Budget, Criticism, Kerala.