ഏത് നേതാവാണ് കൊലക്ക് ആഹ്വാനം ചെയ്തതെന്ന് ആകാശ് തന്നെ പറയട്ടെ എന്ന് പറഞ്ഞ ജയരാജന്‍ ആകാശിനെതിരെ പൊലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ശുഹൈബ് വധക്കേസില്‍ പാര്‍ടി ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നും എംവി ജയരാജന്‍ വ്യക്തമാക്കി. ശുഹൈബ് വധക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ടിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ ആകാശ് ഫേസ്ബുകിലൂടെ നടത്തിയിരുന്നു.
'ക്വടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് പ്രതിഫലം' എന്നായിരുന്നു ആകാശിന്റെ ആരോപണം. കൂടാതെ സിപിഎം അംഗങ്ങളായ സ്ത്രീകള്‍ക്കും നേതാക്കള്‍ക്കുമെതിരെ അവിഹിതം ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ആകാശ് പുറത്തുവിട്ടു.
ഡി വൈ എഫ് ഐ മട്ടന്നൂര്‍ ബ്ലോക് സെക്രടറി സരീഷ് പൂമരം ഫേസ്ബുകിലിട്ട പോസ്റ്റിന് നല്‍കിയ കമന്റിലാണ് പാര്‍ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ഗുരുതര ആരോപണം ഉയര്‍ത്തിയത്. 'എടയന്നൂരിലെ പാര്‍ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് കൊലപാതകം നടത്തിച്ചത്.
ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് നേരിടേണ്ടി വന്നതെന്നായിരുന്നു ആകാശിന്റെ പ്രസ്താവന.
Keywords: MV Jayarajan on Akash Thillankeri's FB Post, Kannur, News, Media, Politics, Facebook Post, Kerala.