Follow KVARTHA on Google news Follow Us!
ad

MV Jayarajan | ആകാശ് തില്ലങ്കേരി എന്ന പേരിനൊപ്പമുളള തില്ലങ്കേരി മാറ്റണമെന്ന് എംവി ജയരാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Politics,Trending,Controversy,Facebook Post,Kerala,
കണ്ണൂര്‍: (www.kvartha.com) പാര്‍ടി നേതൃത്വത്തിനെതിരെ ഫേസ് ബുകിലൂടെ ആരോപണമുന്നയിച്ച ആകാശ് തില്ലങ്കേരിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എംവി ജയരാജന്‍. ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക് പോസ്റ്റുകള്‍ കക്കൂസില്‍ ഇരുന്ന് മാത്രം കാണാവുന്നതാണെന്ന് ജയരാജന്‍ പരിഹസിച്ചു.

സിപിഎം തില്ലങ്കേരിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആകാശ് തില്ലങ്കേരി എന്ന പേരിനൊപ്പമുളള തില്ലങ്കേരി അങ്ങ് മാറ്റണം. ക്വടേഷന്‍ സംഘങ്ങള്‍ക്കെതിരെ നാട് ഒരുമിച്ചു നില്‍ക്കണം, ക്വടേഷന്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ടിയാണ് സിപിഎം.

MV Jayarajan Against Akash Thillankeri, Kannur, News, Politics, Trending, Controversy, Facebook Post, Kerala

ക്വടേഷന് രാഷ്ട്രീയമില്ല. അതൊരു സാമൂഹ്യ തിന്‍മയാണ്. പെട്ടെന്നുണ്ടാക്കുന്ന പണം കൊണ്ടു ക്വടേഷന്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ അസാധാരണ ജീവിതമാണ് നയിക്കുന്നത്. സമ്പത്തിലൂടെ എന്തും നേടാമെന്ന ഹുങ്കാണ് ഇതിന് പിന്നില്‍. പാര്‍ടിയുടെ നവമാധ്യമ പ്രചരണം ക്വടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.

ഇവരെയൊക്കെ വളര്‍ത്തുന്നത് ചില മാധ്യമങ്ങളാണ്. കണ്ടാമൃഗത്തേക്കാള്‍ ചര്‍മബലമുളളവരാണ് കേരളത്തിലെ മാധ്യമങ്ങളെന്നും എംവി ജയരാജന്‍ പറഞ്ഞു.

Keywords: MV Jayarajan Against Akash Thillankeri, Kannur, News, Politics, Trending, Controversy, Facebook Post, Kerala.

Post a Comment