മലപ്പുറം: (www.kvartha.com) സിപിഎമിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെയെത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ച സംഭവം കഴിഞ്ഞദിവസം വിവാദമായിരുന്നു. വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കയാണ് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍.
സ്വകാര്യ വ്യക്തി സ്‌കൂള്‍ മാനേജ്‌മെന്റിന് വാടകയ്ക്ക് കൊടുത്ത ബസാണ് ഉപയോഗിച്ചതെന്നും ബസ് ഉപയോഗിച്ചതിന് വാടക നല്‍കിയിരുന്നുവെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ബസിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് പേരാമ്പ്ര മുതുകാട്ടിലെ, പേരാമ്പ്ര പ്ലാന്റേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ബസാണ് പാര്‍ടി ജാഥയ്ക്കായി ഉപയോഗിച്ചത്. ചട്ടവിരുദ്ധമായി ബസ് ഉപയോഗിച്ചതിനെതിരെ യൂത് കോണ്‍ഗ്രസ് ഡിഡിഇക്ക് പരാതി നല്‍കിയിരുന്നു. സിപിഎം പരിപാടിക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചതില്‍ മണ്ഡലം കോണ്‍ഗ്രസ് കമിറ്റി യോഗവും പ്രതിഷേധിച്ചിരുന്നു.
എന്നാല്‍, പേരാമ്പ്ര പ്ലാന്റേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ പേരില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസ് സര്‍കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ലെന്ന് പഞ്ചായത് പ്രസിഡന്റ് കെ സുനില്‍ വ്യക്തമാക്കിയിരുന്നു. ബസിനു വാടക നല്‍കിയാണ് സിപിഎം പാര്‍ടി പരിപാടിക്ക് സര്‍വീസ് നടത്തിയത്.
ജനകീയ കമിറ്റി വാടകയ്ക്ക് എടുത്ത സ്വകാര്യ വ്യക്തിയുടെ ബസാണ് സ്‌കൂളിനു വേണ്ടി ഇപ്പോള്‍ ഓടുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോയ ശേഷം ഈ ബസ് വാടകയ്ക്ക് ഓടുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു.
Keywords: MV Govindan's explanation on school bus used in CPM march, Malappuram, News, CPM, Rally, Controversy, Complaint, Kerala.