Follow KVARTHA on Google news Follow Us!
ad

MV Govindan | ഒരു സ്വർണക്കടത്തുകാരുമായും സിപിഎമിന് ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ; 'യൂത് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് ചാവേർ സമരം'

MV Govindan says CPM has no connection with any gold smugglers#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കണ്ണൂർ:  (www.kvartha.com) ഒരു സ്വർണക്കടത്തുകാരുമായും സിപിഎമിന് ബന്ധമില്ലെന്നും സ്വർണക്കടത്തുകാരെ സഹായിക്കുന്നത് ആർഎസ്എസും ബിജെപിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പഴയങ്ങാടിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ആർഎസ്എസുമായി രഹസ്യ ചർച നടത്തിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. കണ്ണൂരിലെ പ്രത്യേക സാഹചര്യത്തിലാണ് ചർച നടത്തിയത്. സർവകക്ഷി സമാധാന യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ചർച നടത്തിയത്. ഈ കാര്യം മറച്ചുവയ്കേണ്ടതില്ല. ജനങ്ങൾക്ക് ഈ വിഷയം അറിയാമെന്നും എംവി ഗോവിന്ദൻ ചുണ്ടിക്കാട്ടി. 

യൂത് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് ചാവേർ സമരമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുൻപിലേക്ക് ചാടാൻ ശ്രമിക്കുകയാണിവർ. ഇതു തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. എപ്പോൾ ഇവർ ഇത്തരത്തിലുള്ള സമരം അവസാനിപ്പിക്കുന്നുവോ അപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ കുറയ്ക്കും. യൂത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന സമരത്തെ സമരമെന്നു വിളിക്കാൻ കഴിയില്ല. റോഡരികിൽ നിന്ന് വാഹനങ്ങൾക്കു നേരെ ചാടി വീഴാൻ ശ്രമിക്കുകയുമാണ് ഇവർ ചെയ്യുന്നത്. എന്നിട്ട് കോടതിയിൽ പറയുന്നത് ഞങ്ങളെ വാഹനമിടിച്ചു കൊല്ലാൻ ശ്രമിക്കുന്നുവെന്നാണ്. 

News,Kerala,State,Kannur,Top-Headlines,Latest-News,Trending,Politics,party, CPM,Political party,Press meet,BJP,Gold,Smuggling,Congress, MV Govindan says CPM has no connection with any gold smugglers


ആകാശ് തില്ലങ്കേരിക്കെതിരെയുള്ള നിലപാടുകൾ പാർടി ജില്ലാ സെക്രടറിയും പി ജയരാജനും തില്ലങ്കേരിയിൽ പറഞ്ഞിട്ടുണ്ട്. ഈ കാര്യം പാർടി എവിടെയും പറയും. ജനകീയ പ്രതിരോധ ജാഥയിൽ . ആളുകൾ ഒഴുകിയെത്തുകയാണ്. ഇനിയും ആളുകളെത്തും. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ജാഥയുടെ ഭാഗമായി പങ്കെടുക്കും. ഉമ്മൻ ചാണ്ടി സർകാരിനുശേഷം അധികാരത്തിൽ വന്ന എൽഡിഎഫ് സർകാർ കേരളത്തിന്റെ കടം മൂന്ന് ശതമാനം കുറച്ചു. ഒന്നര ലക്ഷം തൊഴിൽ സംരഭങ്ങൾ തുടങ്ങാൻ സർകാരിന് കഴിത്തിട്ടുണ്ടെന്നും അതിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റം പറയരുതെന്നും അദ്ദേഹം പറഞ്ഞു.

Keywords: News,Kerala,State,Kannur,Top-Headlines,Latest-News,Trending,Politics,party, CPM,Political party,Press meet,BJP,Gold,Smuggling,Congress, MV Govindan says CPM has no connection with any gold smugglers

Post a Comment