തലശേരി: (www.kvartha.com) മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ സന്ദര്‍ശകരുടെ കൂടെയെത്തിയ കുട്ടികളെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച സാഹചര്യത്തെ തുടര്‍ന്ന് ബീചിലുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു.
മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത് സെക്രടറി ബീചിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തി 15 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് മാര്‍ച് 24 ന് പരിഗണിക്കും. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രെജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഡ്രൈവ് ഇന്‍ ബീചിലെ തെരുവുനായ ശല്യവും ലഹരിവില്‍പനയുടെയും ലഹരി ഉപയോഗവും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ ടോള്‍ പിരിവ് തടഞ്ഞു.
കലക്ടര്‍ ബീച് സന്ദര്‍ശിച്ച് തങ്ങള്‍ക്ക് നേരിട്ട് ഉറപ്പുതരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബീചില്‍ ലക്ഷങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ടൂറിസ്റ്റുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയില്ലെന്നാണ് പരാതി.
Keywords: News,Kerala,State,Thalassery,Human- rights,Investigates,Clash,Local-News, Muzhappilangad beach Conflict; Human Rights Commission ordered investigation