മുംബൈ: (www.kvartha.com) ജീവിതപങ്കാളിയെ കൊന്ന് മൃതദേഹം കട്ടിലിന്റെ അറയില്‍ ഒളിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. 37 കാരിയായ മേഘയെന്ന നഴ്സാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കാളിയായ ഹാര്‍ദിക് ശായെയാണ് പൊലീസ് പിടികൂടിയത്.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: പങ്കാളിയെ കൊലപ്പെടുത്തിയതിന് ശേഷം മഹാരാഷ്ട്രയിലെ പാല്‍ഘറിലേക്ക് ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഹാര്‍ദികിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. മേഘയെ കൊന്ന് കട്ടിലിന്റെ അറയില്‍ വച്ച വിവരം അവളുടെ കര്‍ണാടകയിലുള്ള അമ്മായിയെ ഹാര്‍ദിക് അറിയിച്ചിരുന്നു. പിന്നാലെ താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. തുടര്‍ന്ന് അമ്മായി, ഇവര്‍ക്കു വീട് വാടകയ്ക്ക് എടുക്കാന്‍ സഹായിച്ച ഏജന്റിനെ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ ഏജന്റ് വാതിലില്‍ തട്ടിയിട്ടും ആരും തുറന്നില്ല. വീടിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
മൂന്നു വര്‍ഷമായി അടുപ്പമുണ്ടായിരുന്ന ഹാര്‍ദിക്കും മേഘയും ആറ് മാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് വാടകവീട്ടിലേക്ക് മാറിയത്. ഹാര്‍ദിക്കിന് ജോലിയൊന്നും ഉണ്ടായിരുന്നില്ല. നഴ്സായ മേഘയുടെ വരുമാനം കൊണ്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. ഇതിനെച്ചൊല്ലി നിരന്തരം ഇരുവരും വഴക്കടിച്ചിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വഴക്കടിച്ചതിന് ഒടുവിലാണ് ഹാര്‍ദിക്, മേഘയെ കൊന്ന് മൃതദേഹം കട്ടിലിന്റെ അറയില്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ വിറ്റ് ആ പണവുമായി ഹാര്‍ദിക് പാല്‍ഘറിലേക്ക് പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പൊലീസ് ഹാര്‍ദിക്കുള്ള സ്ഥലം കണ്ടെത്തി റെയില്‍വേ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: News,National,India,Mumbai,Local-News,Crime,Killed, Accused,Railway, Police,Arrested, Mumbai Woman Killed By Man, Body Hidden In Bed Storage: Cop