Follow KVARTHA on Google news Follow Us!
ad

Booked | 'മദ്യപിച്ചെത്തി കുകിംഗ് പാനിന്റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു'; ഇന്‍ഡ്യന്‍ മുന്‍ ക്രികറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ; താരത്തിനെതിരെ കേസ്

Mumbai: Former Indian cricketer Vinod Kambli booked for allegedly assaulting wife with cooking pan#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ മുന്‍ ക്രികറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ മദ്യലഹരിയില്‍ മര്‍ദിച്ചെന്ന ഗുരുതര പരാതികളുമായി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ് രംഗത്തെത്തി. മദ്യപിച്ചെത്തി ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ വച്ച് കാംബ്ലി മര്‍ദിച്ചെന്നും അപമാനിച്ചെന്നുമാണ് ആന്‍ഡ്രിയയുടെ പരാതി. 

പരാതിയ്ക്ക് പിന്നാലെ ഐപിസി 504(അപമാനിക്കാനുള്ള ശ്രമം), 324(മാരകായുധം ഉപയോഗിച്ച് മനപ്പൂര്‍വം മുറിവേല്‍പിക്കാനുള്ള ശ്രമം) വകുപ്പുകള്‍ പ്രകാരം വിനോദ് കാംബ്ലിക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തതായി ബാന്ദ്ര പൊലീസ് വ്യക്തമാക്കിയതായി ഇന്‍സൈഡ് സ്‌പോര്‍ട് റിപോര്‍ട് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്ക്കായിരുന്നു സംഭവം. ബാന്ദ്രയിലെ ഫ്‌ലാറ്റിലേക്കെത്തിയ വിനോദ് കാംബ്ലി ഭാര്യ ആന്‍ഡ്രിയ ഹൈവൈറ്റിനെ ആക്രമിക്കുകയായിരുന്നു. കുകിംഗ് പാനിന്റെ പിടി വച്ചുള്ള ഏറില്‍ ആന്‍ഡ്രിയയുടെ തലയ്ക്ക് പരുക്കേറ്റെന്നും പരാതിയില്‍ പറയുന്നു. 

ഇവരുടെ 12 കാരനായ മകന്‍ കാംബ്ലിയെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും അടുക്കളയിലേക്ക് പാഞ്ഞുകയറിയ താരം പാനിന്റെ പിടി എടുത്ത് ഭാര്യയുടെ തലയ്ക്ക് എറിയുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ആന്‍ഡ്രിയ ചികില്‍സ തേടിയതായി ബാന്ദ്ര പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പൊലീസില്‍ കാംബ്ലിക്കെതിരെ ആന്‍ഡ്രിയ പരാതി നല്‍കിയത്. 

News,National,Cricket,Sports,Player,Complaint,Wife,Case,Police,attack,Son,Mumbai, Mumbai: Former Indian cricketer Vinod Kambli booked for allegedly assaulting wife with cooking pan


'തന്നെയും മകനേയും കാരണമേതുമില്ലാതെ ആക്രമിച്ചു. കുകിംഗ് പാനിന്റെ പിടി വച്ച് എറിഞ്ഞു. അതിന് ശേഷം ബാറ്റ് കൊണ്ട് അടിച്ചു. അയാളെ തടയാന്‍ താനേറെ ശ്രമിച്ചു'- എന്നും ആന്‍ഡ്രിയയുടെ പരാതിയില്‍ പറയുന്നു.  

1991 മുതല്‍ 2000 വരെ ടീം ഇന്‍ഡ്യക്കായി കളിച്ച വിനോദ് കാംബ്ലി 19 ടെസ്റ്റുകളില്‍ നാല് സെഞ്ചുറികളോടെ 1084 റണ്‍സും 104 ഏകദിനങ്ങളില്‍ രണ്ട് ശതകങ്ങളുടെ 2477 റണ്‍സും നേടിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍കറുടെ സ്‌കൂള്‍കാല കൂട്ടുകാരനും ഇന്‍ഡ്യന്‍ ടീമിലെ സഹതാരവുമായിരുന്നു വിനോദ് കാംബ്ലി. സ്‌കൂള്‍ ക്രികറ്റില്‍ ഒരുമിച്ച് കളിച്ച കാലത്ത് സച്ചിനും കാംബ്ലിയും ചേര്‍ന്ന് 664 റണ്‍സടിച്ച് ലോക റെകോര്‍ഡിട്ടിരുന്നു.

Keywords: News,National,Cricket,Sports,Player,Complaint,Wife,Case,Police,attack,Son,Mumbai, Mumbai: Former Indian cricketer Vinod Kambli booked for allegedly assaulting wife with cooking pan

Post a Comment