ന്യൂഡെൽഹി: (www.kvartha.com) പാസ്‌പോർട്ടുകൾക്കായുള്ള പൊലീസ് വെരിഫിക്കേഷൻ പ്രക്രിയ എളുപ്പമാക്കുന്നതിന് 'എംപാസ്‌പോർട്ട് പൊലീസ് ആപ്പ്' എന്ന പുതിയ മൊബൈൽ ആപ്പ് സർക്കാർ പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഈ ആപ്പിന്റെ സഹായത്തോടെ പാസ്‌പോർട്ടിന്റെ പൊലീസ് വെരിഫിക്കേഷൻ ചെയ്യാനുള്ള സമയവും ലാഭിക്കാം. ആപ്പിന്റെ സഹായത്തോടെ പാസ്‌പോർട്ട് നൽകുന്നതിനുള്ള സമയപരിധി പത്ത് ദിവസം കുറയുമെന്ന് അധികൃതർ അറിയിച്ചു. അതായത് ഇനി അഞ്ച് ദിവസത്തിനുള്ളിൽ പാസ്പോർട്ട് നേടാം.
ആപ്പിന്റെയും ഉപകരണത്തിന്റെയും സഹായത്തോടെ പാസ്‌പോർട്ട് നൽകുന്നതിനുള്ള സമയപരിധി പത്ത് ദിവസമായി കുറയ്ക്കാനാകുമെന്ന് ഡെൽഹി റീജിയണൽ പാസ്‌പോർട്ട് ഓഫീസർ അഭിഷേക് ദുബെ പറഞ്ഞു. നേരത്തെ ഈ പ്രക്രിയ 15 ദിവസമെടുത്തിരുന്നു. കൂടാതെ, പാസ്‌പോർട്ട് പ്രക്രിയ ലളിതവും സുതാര്യവുമായിരിക്കുമെന്ന് ആർപിഒ ഡൽഹി ട്വീറ്റ് ചെയ്തു
ആഭ്യന്തര മന്ത്രി അമിത് ഷായും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'പാസ്‌പോർട്ടുകളുടെ ദ്രുത പരിശോധനയ്ക്കായി പാസ്‌പോർട്ട് മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. ഡിജിറ്റൽ വെരിഫിക്കേഷൻ സമയം ലാഭിക്കുന്നതോടൊപ്പം അന്വേഷണത്തിൽ സുതാര്യത കൊണ്ടുവരും. സ്‌മാർട്ട് പൊലീസിംഗിനായി മോദി ജി സജ്ജമാക്കിയ പൊലീസ് സാങ്കേതികവിദ്യയ്ക്ക് അനുസൃതമാണ് ഈ നടപടികൾ', അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
Keywords: News,National,India,New Delhi,Passport,Police,Technology, ‘mPassport Police app’ launched