Follow KVARTHA on Google news Follow Us!
ad

MoU | ജയില്‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കാന്‍ ധാരണാപത്രം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Jail,Chief Minister,Pinarayi-Vijayan,Jail,Kerala,
തിരുവനന്തപുരം: (www.kvartha.com) ജയില്‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കി കറക്ഷന്‍ പ്രോസസില്‍ വരുമാനം ഉണ്ടാക്കാന്‍ ധാരണാപത്രം. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാന ജയില്‍ വകുപ്പും ചേര്‍ന്നാണ് ധാരണാപത്രം.

ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായയും ഖാദിബോര്‍ഡ് സെക്രടറി ഡോ. കെ എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാ പത്രം കൈമാറി. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ സന്നിഹിതനായി.

MoU to employ prison inmates, Thiruvananthapuram, News, Jail, Chief Minister, Pinarayi-Vijayan, Jail, Kerala

നൂല്‍ നൂല്‍പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ഉല്‍പാദനം, തേനീച്ച വളര്‍ത്തല്‍, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ ഖാദി ബോര്‍ഡ് വഴി പരിശീലനം നല്‍കുക, ഉത്പന്നങ്ങള്‍ ഖാദി ബോര്‍ഡ് വഴി വില്‍ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ധാരണാപത്രം.

Keywords: MoU to employ prison inmates, Thiruvananthapuram, News, Jail, Chief Minister, Pinarayi-Vijayan, Jail, Kerala.

Post a Comment