Follow KVARTHA on Google news Follow Us!
ad

Dead | 'പത്തനംതിട്ടയില്‍ കാപ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അമ്മ മരിച്ചു'

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Pathanamthitta,News,Dead,attack,hospital,Treatment,Police,Kerala,
പത്തനംതിട്ട: (www.kvartha.com) ഏനാദിമംഗലത്ത് കാപ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അമ്മ മരിച്ചു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെ ഞായറാഴ്ച അര്‍ധരാത്രിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അമ്മ സുജാത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Mother of KAAPA case accused in Pathanamthitta died in attack, Pathanamthitta, News, Dead, Attack, Hospital, Treatment, Police, Kerala

സംഭവം നടക്കുമ്പോള്‍ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരന്‍ ചന്ദ്രലാലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുമായി വൈരാഗ്യമുള്ളവരാണ് അക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളും അക്രമികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു.

Keywords: Mother of KAAPA case accused in Pathanamthitta died in attack, Pathanamthitta, News, Dead, Attack, Hospital, Treatment, Police, Kerala.

Post a Comment