പാലക്കാട്: (www.kvartha.com) ചിറ്റൂരില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഫെബ്രുവരി ആറിനാണ് അനിതയെ പ്രസവത്തിനായി ചിറ്റൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
അതേസമയം പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപോര്‍ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപോര്‍ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Keywords: Mother, newborn died in Kerala's Palakkad; Minister Veena George Seek Report, Palakkad, News, Dead, Pregnant Woman, Child, Allegation, Report, Kerala.