Allegation | 'പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചു'; കോടതിയെ സമീപിക്കൊനൊരുങ്ങി പരാതിക്കാരി

 


തിരുവനന്തപുരം: (www.kvartha.com) പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതിക്കാരി. പീഡന കേസ് പ്രതിയായ എല്‍ദോസിന് ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിടരുതെന്നത് അടക്കമായിരുന്നു ജാമ്യ വ്യവസ്ഥ.

എന്നാല്‍ ഇതു ലംഘിച്ച് റായ്പുരില്‍ കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് പങ്കെടുത്തുവെന്നാണ് ആരോപണം. ഇതോടെ എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരി.

Allegation | 'പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചു'; കോടതിയെ സമീപിക്കൊനൊരുങ്ങി പരാതിക്കാരി

കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജികള്‍ ഹൈകോടതി തള്ളിയിരുന്നു.

2022 സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി സിറ്റി പൊലീസ് കമിഷണര്‍ക്ക് പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നുമായിരുന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

Keywords: Molest case: Alleges that Eldhose Kunnappilly violated Bail conditions, Thiruvananthapuram, News, Court, Bail, Allegation, Complaint, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia