ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത് അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മോഹന്‍ലാലിനോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിങ്ങള്‍ക്കൊപ്പമുള്ള നൃത്തം ഞാന്‍ ഒരിക്കലും മറക്കില്ലെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പഞ്ചാബി വിവാഹ വേദിയില്‍ നിന്നുള്ള വീഡിയോയാണിത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനോടൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വകാര്യ വിമാനത്തില്‍ നിന്നുള്ള ചിത്രം മോഹന്‍ലാല്‍ ആണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.