Follow KVARTHA on Google news Follow Us!
ad

Controversy | 'ഹോടെലില്‍ എത്തിയപ്പോള്‍ തിലകം തൊട്ടില്ല'; ഇന്‍ഡ്യന്‍ ക്രികറ്റ് ടീം താരങ്ങളായ മുഹമ്മദ് സിറാജിനും ഇമ്രാന്‍ മാലികിനുമെതിരെ വിമർശനവുമായി ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ; ബാറ്റിങ് കോച് വിക്രം റാതോർ അടക്കമുള്ളവർ തൊടാത്തത് ചൂണ്ടിക്കാട്ടി മറ്റുചിലർ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Maharashtra,News,Cricket,Controversy,Video,Social Media,National,
നാഗ്പൂര്‍: (www.kvartha.com) ഹോടെലില്‍ എത്തിയപ്പോള്‍ ജീവനക്കാരി നല്‍കിയ തിലകം തൊട്ടില്ലെന്ന് ആരോപിച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് ടീം താരങ്ങളായ മുഹമ്മദ് സിറാജിനും ഇമ്രാന്‍ മാലികിനുമെതിരെ സമൂഹ മാധ്യമത്തില്‍ ചിലർ വിമർശനവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് ഇതുസംബന്ധിച്ച വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ മറ്റു ചില താരങ്ങളും തിലകം തൊട്ടിരുന്നില്ലെന്നും രണ്ടുപേർ തിലകം തൊടാത്തത് മാത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും മറ്റുചിലർ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിച്ചു.

താരങ്ങള്‍ ഹോടെലില്‍ എത്തിയപ്പോള്‍ ജീവനക്കാരി തിലകം തൊടാന്‍ ഒരുങ്ങുന്നതും എന്നാല്‍ താരങ്ങള്‍ ഒഴിവായി മാറിപോകുന്നതും  വീഡിയോയില്‍ കാണാം. ഇത് ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയർത്തുന്നത്. അതിഥികളെ സ്വീകരിക്കാന്‍ നെറ്റിയില്‍ തിലകം തൊടുന്ന രീതി ചില ഹോടെലുകളിലുണ്ട്. മുൻകാലങ്ങളിൽ പല താരങ്ങളും ഇത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
         
Mohammed Siraj, Umran Malik Refuse to Apply Tilak, get Trolled; Video Surfaces Online - Watch, Maharashtra, News, Cricket, Controversy, Video, Social Media, National.

ടീം ഇന്‍ഡ്യയുടെ ബാറ്റിങ് കോച് വിക്രം റാതോറും വേറെ ചില ജീവനക്കാരും തിലകം തൊടുന്നതില്‍നിന്ന് ഒഴിവാകുന്നതും വീഡിയോയില്‍ കാണാം. തിലകം തൊടണോ, വേണ്ടയോ എന്നതു താരങ്ങളുടെ വ്യക്തിപരമായ താല്‍പര്യമാണെന്ന് ചില ആരാധകര്‍ വാദിക്കുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളുമായി നാഗ്പൂരിലാണ് നിലവില്‍ ഇന്‍ഡ്യന്‍ താരങ്ങള്‍. നാല് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം ഫെബ്രുവരി ഒന്‍പതിനു നാഗ്പൂരിലാണ്. വിവാഹത്തിനു ശേഷം ടീമില്‍ മടങ്ങിയെത്തിയ കെഎല്‍ രാഹുലും, പരുക്കുമാറിയെത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിശീലനം തുടങ്ങി.

Keywords: Mohammed Siraj, Umran Malik Refuse to Apply Tilak, get Trolled; Video Surfaces Online - Watch, Maharashtra, News, Cricket, Controversy, Video, Social Media, National.

Post a Comment