'ഇന്ന് ഒരു കാരണം കൂടി പ്രത്യേകതയാണ്. ഇത് കര്‍ണാടകയിലെ ജനപ്രിയ നേതാവ് ബിഎസ് യെദ്യൂരപ്പയുടെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി അദ്ദേഹം തന്റെ ജീവിതം സമര്‍പിച്ചു. കഴിഞ്ഞയാഴ്ച കര്‍ണാടക നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം പൊതുജീവിതം നയിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാണ്', മുതിര്‍ന്ന ബിജെപി നേതാവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ചടങ്ങില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
താമരയുടെ ആകൃതി
താമരയുടെ ആകൃതിയിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. ജ്ഞാനപീഠ പുരസ്‌കാരം നേടിയ കവിയും എഴുത്തുകാരനുമായ കുവെമ്പുവിന്റെ പേരിലാണ് വിമാനത്താവളം അറിയപ്പെടുന്നത്. വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിദിനം 7,200 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. കര്‍ണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളമാണ് ഇത്.
662.38 ഏക്കറില്‍ പരന്നുകിടക്കുന്ന ഷിവമൊഗ്ഗ എയര്‍പോര്‍ട്ട് തികച്ചും ഹൈടെക് ആണ്. ടെര്‍മിനല്‍ കെട്ടിടം, ഫയര്‍ സ്റ്റേഷന്‍, എടിസി ടവര്‍, ടാക്‌സിവേ എന്നിവ വിമാനത്താവളത്തില്‍ നിര്‍മിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേ ഏകദേശം 3200 മീറ്ററാണ്, ബാംഗ്ലൂരിലെ കെംപെ ഗൗഡ എയര്‍പോര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവും നീളം കൂടിയ റണ്‍വേയാണിത്. ബോയിംഗ് 737 എയര്‍ക്രാഫ്റ്റ്, എയര്‍ബസ് എ 320 തുടങ്ങിയ വലിയ വിമാനങ്ങള്‍ക്കായി ഇത് പ്രത്യേകം നിര്‍മ്മിച്ചതാണ്.
The airport at Shivamogga is a dream come true for the people of Malnad region. It will boost connectivity, tourism, industry and propel Karnataka's growth. Completed in a record time, the airport will be inaugurated by our Hon'ble PM Shri @narendramodi Ji tomorrow.@JM_Scindia pic.twitter.com/uqNKVgk8Xc
— B.S.Yediyurappa (@BSYBJP) February 26, 2023
#WATCH | Karnataka: Prime Minister Narendra Modi greets former CM and senior BJP leader BS Yediyurappa at the inauguration of Shivamogga Airport.
— ANI (@ANI) February 27, 2023
BS Yediyurappa is also celebrating his 80th birthday today. pic.twitter.com/bEUe2f4iIc
Keywords: Latest-News, Karnataka, Bangalore, Airport, Inauguration, Narendra Modi, Prime Minister, Flight, Top-Headlines, Shivamogga Airport, Modi inaugurates Shivamogga airport.
< !- START disable copy paste -->