Follow KVARTHA on Google news Follow Us!
ad

Railway | ഓടുന്ന ട്രെയിനില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ ഫോണോ പഴ്‌സോ മറ്റോ പാളത്തില്‍ വീണോ? എങ്കില്‍ ഉടന്‍ ഇക്കാര്യം ചെയ്യൂ; നഷ്ടപ്പെട്ട സാധനം തിരികെ ലഭിക്കും!

Mobile Or Purse Lost From Moving Train? Know Indian Railways Helpline Number, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) യാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുക എന്നതാണ് ഈ നിയമങ്ങളുടെ ലക്ഷ്യം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരുടെ ഫോണോ പഴ്‌സോ മറ്റെന്തെങ്കിലും പ്രധാന വസ്തുക്കളോ ട്രെയിനിന് താഴെയുള്ള പാളത്തിലേക്ക് വീഴുന്നത് പലപ്പോഴും കാണാറുണ്ട്. വീണ വസ്തുവിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കും. മറ്റുചില യാത്രക്കാര്‍ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നു. അങ്ങനെ ചെയ്യുന്നത് നിയമപരമായ കുറ്റമാണ്. പിഴ അടയ്ക്കേണ്ടി വന്നേക്കാം.
     
Latest-News, National, New Delhi, Indian Railway, Railway, Railway Track, Train, Mobile Phone, Government-of-India, Top-Headlines, Mobile Or Purse Lost From Moving Train? Know Indian Railways Helpline Number.

ഓടുന്ന ട്രെയിനില്‍ നിന്ന് വീണ മൊബൈലോ പേഴ്‌സോ മറ്റേതെങ്കിലും അവശ്യ വസ്തുക്കളോ തിരികെ ലഭിക്കുന്നതിന് നിയമപരമായി തന്നെ സംവിധാനമുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമാണ് ഇതിന്റെ പ്രയോജനം തേടുന്നത്. നിങ്ങളുടെ പ്രധാനപ്പെട്ട ഏതെങ്കിലും സാധനങ്ങള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് താഴെ വീണാല്‍ റെയില്‍വേ ട്രാക്കിന്റെ വശത്തെ തൂണുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ അറിയാന്‍ ശ്രമിക്കുക.
ഇതിനുശേഷം, ആര്‍പിഎഫിലോ 182 എന്ന നമ്പരിലോ മൊബൈല്‍ ഫോണ്‍ മുഖേന ഇക്കാര്യം ഉടന്‍ അറിയിക്കുക. ഏത് ട്രാക്ക് അല്ലെങ്കില്‍ പോള്‍ നമ്പറിനടുത്താണ് നിങ്ങളുടെ വസ്തു വീണതെന്ന് ഫോണില്‍ വ്യക്തമാക്കിയാല്‍ തിരയുന്നത് റെയില്‍വേ പൊലീസിന് എളുപ്പമാകും.

വിവരം നല്‍കിയ ശേഷം റെയില്‍വേ പൊലീസ് നിങ്ങള്‍ പറയുന്ന സ്ഥലത്ത് ഉടന്‍ എത്തുകയും നിങ്ങളുടെ അവശ്യവസ്തുക്കള്‍ അവിടെയുണ്ടെങ്കില്‍ കണ്ടെത്തുകയും ചെയ്യും. ശേഷം റെയില്‍വേ പൊലീസുമായി ബന്ധപ്പെട്ട ആവശ്യമായ ചെറിയ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങളുടെ നഷ്ടപ്പെട്ട വസ്തു റെയില്‍വേ പൊലീസില്‍ നിന്ന് തിരികെ ലഭിക്കും.

Keywords: Latest-News, National, New Delhi, Indian Railway, Railway, Railway Track, Train, Mobile Phone, Government-of-India, Top-Headlines, Mobile Or Purse Lost From Moving Train? Know Indian Railways Helpline Number.
< !- START disable copy paste -->

Post a Comment